ഒമാൻ ഡെസേർട്ട് മാരത്തൺ ജനുവരി 10 മുതൽ
text_fieldsമസ്കത്ത്: ലോകത്തിലെ പ്രമുഖ മരുഭൂമി റേസുകളിലൊന്നായ ഒമാൻ ഡെസേർട്ട് മാരത്തണിന്റെ 11ാം പതിപ്പിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2026 ജനുവരി 10 മുതൽ 14 വരെ വടക്കൻ ശർഖിയയിലെ ബിദിയയിലാണ് മത്സരം. ലോകോത്തര താരങ്ങൾ ഇതിനോടകംതന്നെ മത്സരത്തിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചതോടെ മാരത്തൺ ലോകശ്രദ്ധ നേടുകയാണ്. പ്രമുഖ ജർമൻ മാഗസിനായ ‘റണ്ണേഴ്സ് വേൾഡി’ൽ മാരത്തണിന് അടുത്തിടെ വലിയ കവറേജ് ലഭിച്ചത് ഒമാന്റെ ടൂറിസം മേഖലക്കും സാഹസിക കായിക വിനോദങ്ങൾക്കും വലിയ പ്രചോദനമാണ് നൽകിയിരിക്കുന്നത്.
ഇന്റർനാഷനൽ ഓർഗനൈസേഷനായ ഷീറേസസിൽ നിന്ന് അക്രഡിറ്റേഷൻ ലഭിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇവന്റ് എന്ന പ്രത്യേകതയും ഒമാൻ ഡെസേർട്ട് മാരത്തണിനുണ്ട്. ദീർഘദൂര ഓട്ടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായുള്ള മാരത്തണിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം കാണിക്കുന്നത്. റോഡ്, മൗണ്ടൻ റേസുകളിൽ സ്ത്രീകൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ ദീർഘദൂര ഓട്ടങ്ങളിൽ അവരുടെ പങ്കാളിത്തം 16 ശതമാനം മാത്രമാണ്. കായികരംഗത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനയാണ് ഷീറേസസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

