Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖാംനഈയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ഒമാൻ പ്രതിനിധി സംഘം

text_fields
bookmark_border
ഖാംനഈയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ഒമാൻ പ്രതിനിധി സംഘം
cancel

മസ്കത്ത്: ഇറാനിൽ യു.എസ്- ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ ഒമാൻ സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഉന്നതതല സംഘം പങ്കെടുത്തു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഒമാൻ പ്രതിനിധികൾ തലസ്ഥാനമായ തെഹ്റാനിൽ എത്തിയത്.

ചടങ്ങിൽ ഒമാൻ സുൽത്താനേറ്റിന്റെയും ഭരണാധികാരിയുടെയും പേരിലുള്ള അനുശോചനം പ്രതിനിധി സംഘം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല നയതന്ത്ര സൗഹൃദത്തിന്റെയും പ്രാദേശിക സഹകരണത്തിന്റെയും പശ്ചാത്തലത്തിലാണ് ഒമാന്റെ ഈ ഔദ്യോഗിക പങ്കാളിത്തം. ചടങ്ങിൽ വിവിധ അറബ്-അന്തർദേശീയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും ഉന്നത നേതാക്കളും പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman delegation attends Khamenei's funeral ceremony
Next Story