Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഉന്നത...

ഒമാനിൽ ഉന്നത തസ്​തികകളിൽ വിദേശികൾക്ക്​ കാലപരിധി ഏർപ്പെടുത്താൻ നീക്കം

text_fields
bookmark_border
ഒമാനിൽ ഉന്നത തസ്​തികകളിൽ വിദേശികൾക്ക്​   കാലപരിധി ഏർപ്പെടുത്താൻ നീക്കം
cancel

മസ്​കത്ത്​: സ്വകാര്യ മേഖലയിലെ നേതൃപരമായ തസ്​തികകളിൽ വിദേശികൾക്ക്​ കാലപരിധി ഏർപ്പെടുത്താൻ ഒമാൻ ഒരുങ്ങുന്നു. കാലാവധി കഴിയു​​േമ്പാൾ ഇൗ തസ്​തികകൾ സ്വദേശികൾക്ക്​ നൽകുന്നതിനാണ്​ പദ്ധതിയെന്ന്​ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ്​ നാസർ അൽ ഹുസ്​നി പറഞ്ഞു. ഉന്നത തസ്​തികകളിൽ വിദേശികൾ ദീർഘകാലം തുടരുന്നില്ലെന്ന്​ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടന്നുവരുകയാണെന്നും പ്രാദേശിക റേഡിയോ ചാനലിന്​ നൽകിയ അഭിമുഖത്തിൽ അണ്ടർ സെക്രട്ടറി പറഞ്ഞു. തൊഴിൽ മാർക്കറ്റ്​ ക്രമപ്പെടുത്തുന്നതി​െൻറ ഭാഗമായാണ്​ പുതിയ നിയമനിർമാണം. കൂടുതൽ സ്വദേശികൾക്ക്​ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ്​ മന്ത്രാലയം മുൻഗണന നൽകുന്നത്​. ഇതിനായി സ്വകാര്യ മേഖലയിലെ കമ്പനികളോട്​ ചേർന്ന്​ പ്രവർത്തിക്കുമെന്നും നാസർ അൽ ഹുസ്​നി പറഞ്ഞു.


കഴിഞ്ഞ ദിവസം സ്വദേശി തൊഴിലാളികൾക്ക്​ അക്കാദമിക യോഗ്യതക്ക്​ അനുസരിച്ച്​ കുറഞ്ഞ വേതനം ഉറപ്പുവരുത്തുന്ന നിയമം തൊഴിൽ മന്ത്രാലയം എടുത്ത്​ കളഞ്ഞിരുന്നു. യോഗ്യത എന്തായാലും കുറഞ്ഞ വേതനമായി 325 റിയാൽ ഉണ്ടായിരിക്കണമെന്ന്​ മാത്രമാണ്​ പുതിയ നിയമം നിഷ്​കർഷിക്കുന്നത്​. കൂടുതൽ യൂനിവേഴ്​സിറ്റി ബിരുദധാരികൾക്ക്​ തങ്ങളുടെ തൊഴിൽ കരാറുകൾ മന്ത്രാലയത്തിൽ രജിസ്​റ്റർ ചെയ്യാൻ ഇതുവഴി സാധിക്കുമെന്നാണ്​ തൊഴിൽ മന്ത്രാലയം കരുതുന്നത്​. നേരത്തേ സർവകലാശാല ബിരുദധാരികൾക്ക്​ 600 റിയാൽ കുറഞ്ഞ വേതനം വേണമെന്നായിരുന്നു നിയമം നിഷ്​കർഷിച്ചിരുന്നത്​. അതിനാൽ 500 റിയാൽ വേതനമുള്ള ജോലി കണ്ടെത്തുന്നവർക്ക്​ മന്ത്രാലയത്തിൽ രജിസ്​റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇനി ആ ബുദ്ധിമുട്ട്​ ഉണ്ടാകില്ലെന്നും മന്ത്രാലയം വക്​താവ്​ അറിയിച്ചു.


സ്വദേശി തൊഴിലന്വേഷകരുടെ വേതന വിഷയത്തിൽ മന്ത്രാലയത്തിന്​ യാതൊരു പങ്കാളിത്തവുമുണ്ടാകില്ലെന്ന്​ കഴിഞ്ഞ ദിവസം മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞിരുന്നു. സ്​ഥാപനവും തൊഴിലന്വേഷകരുമാണ്​ ഇൗ വിഷയത്തിൽ ധാരണയിൽ എത്തേണ്ടതെന്നുമാണ്​ സെക്രട്ടറി പറഞ്ഞത്​. വിദ്യാഭ്യാസ യോഗ്യതക്ക്​ അനുസരിച്ച്​ കുറഞ്ഞ വേതനം എന്ന നിയമം എടുത്ത്​ കളഞ്ഞത്​ വഴി സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsomanomanaisation
Next Story