നാലാമത് ഒമാന്‍ ഈത്തപ്പഴ ഉത്സവത്തിന് തുടക്കമായി
text_fieldsമസ്കത്ത്: ഒമാനിലെ ഈത്തപ്പഴ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒമാന്‍ കാര്‍ഷിക-മത്സ്യവിഭവ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഒമാന്‍ ഈത്തപ്പഴ ഉത്സവത്തിന് തുടക്കമായി. കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം ചെറുകിട ഇടത്തരം വ്യവസായ പൊതുഅതോറിറ്റിയുമായി സഹകരിച്ചാണ് ഈത്തപ്പഴ ഉത്സവം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഈത്തപ്പഴ വ്യവസായ മേഖലയുടെ പുരോഗതി എന്ന വിഷയത്തില്‍ നടന്ന സെമിനാറോടെയാണ് ഉത്സവത്തിന് തുടക്കമായത്. കാര്‍ഷിക, ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിന്‍ ജാഫര്‍ അല്‍ സജ്വാനിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍റ് മൊസ്കിലാണ് പരിപാടി നടന്നത്.
ഈത്തപ്പഴ വിപണനത്തിനായി കാര്‍ഷിക മന്ത്രാലയത്തിന്‍െറ ധനസഹായത്തോടെയുള്ള ലക്ഷ്വറി ഒൗട്ട്ലെറ്റുകളുടെ ഉദ്ഘാടനവും ഒമാന്‍ പോസ്റ്റ് പുറത്തിറക്കുന്ന ഫെസ്റ്റിവല്‍ ഡേറ്റ്സ് സ്റ്റാമ്പിന്‍െറ പ്രകാശനവും പരിപാടിയില്‍ നടന്നു. ഒമാനി ഈത്തപ്പഴത്തിന്‍െറ പോഷക സമ്പുഷ്ടത, ആരോഗ്യപരമായ ഗുണമേന്മ, ഒമാനികള്‍ക്ക് ഈന്തപ്പനയുമായുള്ള പൈതൃകബന്ധം എന്നിവ ഉയര്‍ത്തിപ്പിടിച്ചുള്ള ഫെസ്റ്റിവല്‍ ഈ മാസം 31 വരെയാണ് നടക്കുക.
ഫെസ്റ്റിവലിന്‍െറ പ്രധാന ഭാഗമായ ഈത്തപ്പഴ ചന്ത നിസ്വ വിലായത്തിലെ ഹെയില്‍ അല്‍ ഫര്‍ഖില്‍ 26നാണ് ആരംഭിക്കുക. ആറുദിവസം നീളുന്ന ചന്തയില്‍ പ്രധാനയിനം ഈത്തപ്പഴങ്ങള്‍ പ്രദര്‍ശനത്തിനത്തെും. 56 കര്‍ഷകര്‍, വിവിധ ഈത്തപ്പഴ ഫാക്ടറികള്‍, ഈത്തപ്പഴ യൂനിറ്റുകള്‍ എന്നിവയും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
