Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കടത്ത് ശ്രമം പൊളിച്ച് ഒമാൻ കസ്റ്റംസ്

text_fields
bookmark_border
crime news
cancel

മസ്കത്ത്: വിറ്റമിൻ ഗുളികകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ഒമാനിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. തപാൽ പാഴ്സലായി എത്തിയ വിറ്റമിൻ ബി12 കാപ്സ്യൂളുകൾക്കുള്ളിൽ ഒളിപ്പിച്ച ക്രിസ്റ്റൽ മെത്തഫെറ്റമിൻ എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.പാഴ്സലിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ എക്സ്‌റേ പരിശോധനയിലും തുടർന്നുള്ള വിശദമായ പരിശോധനയിലുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കാപ്സ്യൂളുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തു. പരിശോധനയുടെ ദൃശ്യങ്ങൾ ഒമാൻ കസ്റ്റംസ് പുറത്തുവിട്ടു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Crystal Meth Seized in Oman
Next Story