ട്രാൻസിറ്റ് നിയമങ്ങളിൽ ഇളവുമായി ഒമാൻ കസ്റ്റംസ്
text_fieldsമസ്കത്ത്: ട്രാൻസിറ്റ് സംവിധാനത്തിൽ ചരക്കുകളുടെ പ്രവേശനവും ഗതാഗതവും സുഗമമാക്കാൻ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ കസ്റ്റംസ്. വ്യാപാര സമൂഹത്തിന് നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് ലക്ഷ്യം. ഒഴിഞ്ഞ കണ്ടെയ്‌നറുകൾക്ക് ഇനി കസ്റ്റംസ് ഡിക്ലറേഷൻ ആവശ്യമില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാനും പുറത്തേക്കുപോകാനും സാധിക്കും.
പരിശോധനക്കായി സ്ക്രീനിങ് ഉപകരണങ്ങൾ മാത്രം മതിയാകും. കൂടാതെ, പ്രവേശന തുറമുഖത്തിൽ നിന്ന് ലക്ഷ്യ തുറമുഖം വരെ ബുക്കിങ് നമ്പർ ഉപയോഗിച്ച് ട്രാൻസിറ്റ് ഡിക്ലറേഷൻ പൂർത്തിയാക്കാനാകും. നേരിട്ട് എത്തിച്ചേരുന്ന കണ്ടെയ്‌നറുകൾക്കു മാത്രമേ റിലീസ് അനുവദിക്കൂ എന്നും കസ്റ്റംസ് വ്യക്തമാക്കി.
ഇതിനുപുറമേ, ജി.സി.സി രാജ്യങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്കും കസ്റ്റംസ് കാർഡോ എക്സ്പോർട്ട് സർട്ടിഫിക്കറ്റോ ഇനി ആവശ്യമില്ല. ഉപകരണങ്ങൾക്കും ട്രാൻസിറ്റ് ഡിക്ലറേഷൻ മാത്രം മതിയാകുമെന്ന് കസ്റ്റംസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

