ഒമാൻ ക്രൂഡോയിൽ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തിയേക്കും
text_fieldsമസ്കത്ത്: ഒമാൻ ക്രൂഡോയിൽ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തിയേക്കും. ജൂൺ മാസത്തോടെ 15 ശതമാനത്തിെൻറകൂടി കുറവുവരുത്താനാണ് ആലോചനയെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. ഒപെക് അംഗങ്ങളായ എണ്ണയുൽപാദന രാഷ്ട്രങ്ങളുമായി ഉൽപാദന നിയന്ത്രണം സംബന്ധിച്ച കരാറിന് പുറമെ സൊഹാർ റിഫൈനറിയിലേക്ക് അധിക എണ്ണ ആവശ്യമായിവരുന്നത് കണക്കിലെടുത്തുമാണ് ഇൗ കുറവുവരുത്താൻ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ഉപഭോക്താക്കളെ അറിയിച്ചതായും റിപ്പോർട്ട് പറയുന്നു.
ഒമാൻ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തുന്ന പക്ഷം അത് ചൈനയെ ആയിരിക്കും കൂടുതൽ ബാധിക്കുക. ഒമാനി ക്രൂഡിെൻറ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ശതകോടി ഡോളർ ചെലവിട്ടുള്ള സൊഹാർ റിഫൈനറിയുടെ വിപുലീകരണ ജോലികൾ കഴിഞ്ഞ മാസം പകുതിയോടെയാണ് പൂർത്തീകരിച്ചത്. വിപുലീകരണത്തിെൻറ ഭാഗമായി നിർമിച്ച പ്ലാൻറുകൾകൂടി പ്രവർത്തനമാരംഭിക്കുന്നതോടെ സൊഹാർ റിഫൈനറിക്ക് അധിക എണ്ണ വേണ്ടിവരുമെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രി മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി കഴിഞ്ഞ ഒക്േടാബറിൽ അറിയിച്ചിരുന്നു.
കയറ്റുമതി പ്രതിദിനം അമ്പതിനായിരം ബാരൽ എന്ന നിലവാരത്തിലേക്ക് താഴാനിടയുണ്ടെന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. അതേസമയം, റിപ്പോർട്ട് സംബന്ധിച്ച് ഒമാൻ എണ്ണ, പ്രകൃതിവാതക മന്ത്രാലയത്തിെൻറ പ്രതികരണം ലഭ്യമല്ല. ഒപെക്ക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം കഴിഞ്ഞ ജനുവരി മുതൽ ഒമാൻ ക്രൂഡോയിൽ ഉൽപാദനം കുറച്ചിരുന്നു. ഒരു ദശലക്ഷം ബാരലിന് മുകളിലായിരുന്ന പ്രതിദിന ഉൽപാദനം 9.65 ലക്ഷം ബാരലായാണ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
