ബാങ്കിൽനിന്ന് പോകുന്നവരെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ
text_fieldsമസ്കത്ത്: ബാങ്കിൽനിന്ന് പണവുമായി പോകുന്നവരെ കൊള്ളയടിച്ചുവന്ന മൂന്നംഗ സംഘം പിടിയിലായി. ബാങ്ക് ജീവനക്കാരൻ അടക്കമുള്ളവരാണ് പ്രതികൾ. ഇരകളുടെ വാഹനത്തിന് പിന്നിൽ പ്രതികൾ തങ്ങളുടെ വാഹനം ഇടിപ്പിച്ചാണ് കവർച്ച നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബോഷർ വിലായത്തിൽനിന്ന് 88,000 റിയാലിൽ അധികം കവർച്ച നടത്തിയ കേസിലാണ് ഇവരെ മസ്കത്ത് പൊലീസിന് കീഴിലുള്ള കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ബാങ്ക് ജീവനക്കാരനാണ് വലിയ തുക പിൻവലിക്കുന്നതിനെ കുറിച്ച് മറ്റു രണ്ടുപേർക്ക് വിവരം നൽകിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വ്യത്യസ്തമായ കുറ്റകൃത്യരീതിയാണ് ഇവർ അവലംബിച്ചിരുന്നത്. പണവുമായി പോകുന്നവരെ പ്രതികൾ സ്വന്തം വാഹനത്തിൽ പിന്തുടർന്നശേഷം അനുയോജ്യമായ സ്ഥലത്ത് എത്തുേമ്പാൾ വാഹനത്തിന് പിന്നിൽ െകാണ്ടുചെന്നിടിക്കും. അപകടമെന്നു കരുതി പുറത്തിറങ്ങുന്ന ഇരകളെ മർദിച്ചശേഷം പണം കവരുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വലിയ തുക ബാങ്കുകളിൽനിന്ന് പിൻവലിക്കുന്നവർ മതിയായ മുൻകരുതൽ നടപടികൾ എടുക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വലിയ തുക കൈമാറ്റം ചെയ്യുന്നവർ സുരക്ഷാ ഏജൻസികളുടെ സഹായം തേടുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
