ഏകദിന പദവി: ചരിത്ര നേട്ടം സ്വന്തമാക്കി ഒമാൻ ക്രിക്കറ്റ്
text_fieldsമസ്കത്ത്: ക്രിക്കറ്റിൽ താൽക്കാലിക ഏകദിന പദവി സ്വന്തമാക്കി ഒമാൻ. നമീബിയയിൽ നട ക്കുന്ന ലോക ക്രിക്കറ്റ് ലീഗ് രണ്ടാം ഡിവിഷനിൽ ആതിഥേയർക്കെതിരെ അവസാന ഒാവറിൽ വിജയ ം സ്വന്തമാക്കിയാണ് ഒമാൻ അഭിമാനനേട്ടം കൈപ്പിടിയിലൊതുക്കിയത്.
ഹോേങ്കാങ്ങിനെ തോൽപിച്ച അമേരിക്കക്കും താൽക്കാലിക ഏകദിന പദവി ലഭിച്ചിട്ടുണ്ട്. ഒമാൻ ക്രിക്കറ്റ് ഇ തുവരെ കൈവരിച്ച നേട്ടങ്ങളിൽ ഏറ്റവും വലുതാണ് താൽക്കാലിക ഏകദിന പദവിയെന്ന് ഒമാൻ ടീം പരിശീലകൻ ദുലീപ് മെൻഡിസ് പറഞ്ഞു.
ആറു രാഷ്ട്രങ്ങൾ പെങ്കടുക്കുന്ന നമീബിയയിലെ ടൂർണമെൻറിൽ എട്ടു പോയേൻറാടെ പോയൻറ് നിലയിൽ ഏറ്റവും മുന്നിലാണ് ഒമാൻ. ഏകദിന പദവിക്കൊപ്പം െഎ.സി.സി പുതുതായി രൂപംകൊടുത്ത മെൻസ് ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിൽ ഒമാനും അമേരിക്കയും അംഗങ്ങളായി. സ്കോട്ട്ലൻഡ്, നേപ്പാൾ, യു.എ.ഇ എന്നിവെക്കാപ്പം നിലവിൽ നടക്കുന്ന മത്സരത്തിൽനിന്ന് രണ്ടു ടീമുകൾ യോഗ്യത നേടി ഇൗ ഗ്രൂപ്പിൽ അംഗമാകും.
2023ലെ ലോകകപ്പ് ക്രിക്കറ്റ് യോഗ്യതക്കായി ഇൗ ടീമുകൾ മാറ്റുരക്കും. അടുത്ത രണ്ടര വർഷക്കാലത്തിനുള്ളിൽ 36 മത്സരങ്ങളാണ് ഇൗ ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ കളിക്കുക. നമീബിയക്കെതിരായ മത്സരത്തിൽ സന്ദീപ് ഗൗഡയുടെ അർധ സെഞ്ച്വറിയാണ് ഒമാന് വിജയമൊരുക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സൂരജ് കുമാറും 51 റൺസെടുത്തു. ടോസ് നേടിയ ഒമാൻ ആദ്യം ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തത്. ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലായിരുന്ന നമീബിയ സെയിൻ ഗ്രീെൻറ 46 റൺസിെൻറയും ജെ.ജെ. സ്മിത്തിെൻറ 60 റൺസിെൻറയും പിൻബലത്തിൽ 213 റൺസെടുത്താണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒമാനുവേണ്ടി അഹമ്മദ് ഫയാസ് 52 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ നാലു വിക്കറ്റ് കൈവശവും അഞ്ചു ബാൾ ബാക്കിയിരിക്കെയുമാണ് വിജയം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.