ഒമാൻ ക്രിക്കറ്റ് ടീമിനെ സീഷാൻ മഖ്സൂദ് നയിക്കും
text_fieldsമസ്കത്ത്: നവംബർ ഒമ്പതുമുതൽ 19 വരെ അമിറാത്തിൽ നടക്കുന്ന ഒമാനിലെ പ്രഥമ െഎ.സി.സി മൂന്നാം ഡിവിഷൻ ലോക ക്രിക്കറ്റ് ലീഗ് മത്സരത്തിൽ പെങ്കടുക്കുന്ന ഒമാൻ ടീമിനെ സീഷാൻ മഖ്സൂദ് നയിക്കും.
അസ്സറൈൻ ക്രിക്കറ്റ് ടീമിെൻറ നെടും തൂണാണ് സീഷാൻ മഖ്സൂദ്. എൻഹാൻസ് നായകൻ ഖാവാർ അലിയാണ് വൈസ് ക്യാപ്റ്റൻ.
മലയാളിയായ സിൻഡോ മൈക്കലിന് 14 അംഗ പ്ലെയിങ് ഇലവനിൽ ഇടം നേടാനായില്ലെങ്കിലും റിസർവ് പ്ലയർ ആയി ടീമിലുണ്ട്. ആഖിബ് ഇല്യാസ്, ജതീന്ദർ സിംഗ്, മെഹ്റാൻ ഖാൻ, സൂരജ് കുമാർ, ജയ് ഒേട്ടരാ, മുഹമ്മദ് നദീം, സുഫിയാൻ മഹമൂദ്, നെസ്ടർ ധംബ, ബാദൽ സിംഗ്, ബിലാൽ ഖാൻ, ഫയാസ് ബട്ട്, കലീമുല്ല എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
