ഒമാൻ ക്രിക്കറ്റ് ലീഗ്: മസൂൺ അപ് ടീം ഇ ഡിവിഷൻ ചാമ്പ്യന്മാർ
text_fieldsഇ ഡിവിഷനിൽ ചാമ്പ്യന്മാരായ മസൂൺ അപ് ടീം
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിെൻറ ഇ ഡിവിഷനിൽ മസൂൺ അപ് ടീം ചാമ്പ്യന്മാരായി. ഗന്ദൂത്ത് ടീമിനെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഗന്ദൂത്ത് 20 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 57 റൺസെടുത്ത കിരിത്ത് ടണ്ടേൽ ആണ് ഗന്ദൂത്തിെൻറ ടോപ് സ്കോറർ. മസൂൺ അപ്പിനുവേണ്ടി മുജീബ്, ഫഹദ് മുഹമ്മദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മസൂൺ അപ് 17.2 ഒാവറിൽ വിജയലക്ഷ്യം കുറിച്ചു.
ഫൈസൽ ബാബു 44 പന്തിൽനിന്ന് 67 റൺസെടുത്ത് പുറത്താകാതെ നിന്നു. ബിലാവൽ അലി മുഹമ്മദ് 52 റൺസെടുത്തു. ഫൈസൽ ബാബുവാണ് മാൻ ഒാഫ് ദ മാച്ച്.

