ഒമാൻ ക്രിക്കറ്റ് ലീഗ്: ഫഗൊര് ടീമിന് നാലാം ജയം
text_fieldsഫഗൊറിനുവേണ്ടി മികച്ച പ്രകടനം നടത്തിയ അത്തർ, ഫാസിൽ, ജോസ് , ഷാഹിദ് അഫ്രീദി എന്നിവർ
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിൽ തുടർച്ചയായി നാലാം വിജയവുമായി ഫഗൊര് ക്രിക്കറ്റ് ടീം. അമീറാത് മുനിസിപ്പാലിറ്റിഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 44 റൺസിന് ഒ.സി.ടി അമീറാത്ത് ടീമിനെയാണ് തോൽപ്പിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഫഗൊര് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റിന് 165 റൺസാണെടുത്തത്. ക്യാപ്റ്റൻ ജോസഫൈൻ ജോസ് (57), വൈസ് ക്യാപ്റ്റൻ അത്തർ(45 ) എന്നിവരുടെ മികവിലാണ് മികവാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഒ.സി.ടി അമീറാത്ത് ടീമിന് വേണ്ടി അബ്ദുല്ല മുഹമ്മദ് അൽ ബലുഷി മൂന്നു വിക്കറ്റ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒ.സി.ടിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അബ്ദുള്ള മുഹമ്മദിന്റെ (54) ഒറ്റയാൾ ചെറുത്തുനിൽപ്പും രക്ഷിക്കാനായില്ല. ഫഗൊറിന് വേണ്ടി ഫാസിൽ മൂന്നും ഷാഹിദ് അഫ്രിദി രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.
57 റൺസെടുത്ത ജൊസഫൈന് ജോസ് ആണ് മാൻ ഓഫ് ദി മാച്ച്.

