ഒമാൻ ക്രിക്കറ്റ് ലീഗ് സി ഡിവിഷൻ: അൽവാദ് എന്റർപ്രൈസസിന് വിജയം
text_fieldsഅൽവാദ് എന്റർപ്രൈസസ് ടീം
മസ്കത്ത്: അൽ അമിറാത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന സി ഡിവിഷൻ ഒമാൻ ക്രിക്കറ്റ് ലീഗ് നാലാമത്തെ മത്സരത്തിൽ അൽ വാദ് എന്റർപ്രൈസസ് ടീമിന് വിജയം. നിബ്രാസ് ടെക് ടീമിനെ നാലു വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നേടി ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ നിബ്രാസ് വഖസ് ഖാലിദ് (37), തരുൺ ഭാസ്കരൻ (27), അവിനാശ് (27) എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ 157 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അൽ വാദ് ക്രിക്കറ്റ് ടീം 58 ബാളിൽ 88 റൺസെടുത്ത് പുറത്താകാതെ നിന്ന പാർത്ഥിപെൻറ മികവിൽ വിജയം നേടി. അനീഷ് ബാബു (30), രതീഷ് പുളിയക്കോട്ട് പറമ്പിൽ (15) എന്നിവരും മികച്ച പിന്തുണ നൽകി. അൽ വാദ് എന്റർപ്രൈസിനുവേണ്ടി സുശീന്ദ്രൻ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റും രതീഷ് പുളിയക്കോട്ട് പറമ്പിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റും നേടി.

