Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ക്രി​ക്ക​റ്റ്...

ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ്​: അ​ൽ ജ​ദീ​ദി സ്റ്റാ​ർസി​ന് ത​ക​ർ​പ്പ​ൻ ജ​യം

text_fields
bookmark_border
ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ്​: അ​ൽ ജ​ദീ​ദി സ്റ്റാ​ർസി​ന് ത​ക​ർ​പ്പ​ൻ ജ​യം
cancel
camera_alt

പ​ര​മേ​ശ്വ​ര​ൻ ശ​ങ്ക​ർ, നി​ധി​ൻ മോ​ഹ​ന​ൻ

മ​സ്ക​ത്ത്​: അ​മി​റാ​ത് ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഒ​മാ​ൻ ക്രി​ക്ക​റ്റ് എ ​ഡി​വി​ഷ​ൻ ലീ​ഗി​ൽ അ​ൽ ജ​ദീ​ദി സ്റ്റാ​ർ ടീ​മി​ന്​ വ​മ്പ​ൻ ജ​യം. 196 റ​ൺ​സി​ന്​ സ​ൺ​ലൈ​റ്റ്​ ടീ​മി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത അ​ൽ ജ​ദീ​ദി സ്റ്റാ​ർ​സ് 47 ഓ​വ​റി​ൽ 323 റ​ൺ​സാ​ണ്​ എ​ടു​ത്ത​ത്. 111 റ​ൺ​സ് എ​ടു​ത്തു​പു​റ​ത്താ​കാ​തെ​നി​ന്ന നി​ധി​ൻ മോ​ഹ​നാ​ണ് ടോ​പ് സ്‌​കോ​റ​ർ. ഷ​ഹീ​ർ ന​ജീ​ബും (59), നി​ഷാ​ന്ത് മേ​ത്ത​ൻ​വീ​ടും (57) നി​ധി​ൻ മൊ​ഹ​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. കൂ​റ്റ​ൻ സ്‌​കോ​ർ പി​ന്തു​ട​ർ​ന്ന സ​ൺ​ലൈ​റ്റ്​ ടീ​മി​ന്​ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​തോ​ടെ പൊ​രു​താ​ൻ പോ​ലു​മാ​കാ​തെ 27 ഓ​വ​റി​ൽ 127 റ​ൺ​സി​ന്‌ എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ൽ ജ​ദീ​ദി​നു വേ​ണ്ടി (5/30) ബൗ​ളി​ങ്ങി​ൽ പ​ര​മേ​ശ്വ​ര​ൻ ശ​ങ്ക​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

മൂ​ന്ന്​ വി​ക്ക​റ്റു വീ​ഴ്ത്തി മു​ഹ​മ്മ​ദ് അ​ലി​യും (ലാ​ലാ) ര​ണ്ട്​ വി​ക്ക​റ്റു വീ​ഴ്ത്തി മു​ഹ​മ്മ​ദ് വ​ക്കാ​സും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ അ​ൽ ജ​ദീ​ദി പോ​യ​ന്‍റ്​ ടേ​ബി​ളി​ൽ മൂ​ന്നാ​മ​തെ​ത്തി. വ​രും മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി ചാ​മ്പ്യ​ൻ​ഷി​പ് നേ​ടു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ടീം ​മാ​നേ​ജ്‌​മെ​ന്‍റ്​​ അ​റി​യി​ച്ചു. 111 റ​ൺ​സെ​ടു​ത്ത നി​ധി​ൻ മോ​ഹ​നാ​ണ് ക​ളി​യി​ലെ താ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatOman Cricket LeagueAl Jadeedi Stars win
News Summary - Oman Cricket League: Al Jadeedi Stars win
Next Story