ഒമാൻ ക്രിക്കറ്റ് ലീഗ്: എ.സി.ടി ക്രിക്ക് വേൾഡിന് ജയം
text_fieldsമാൻ ഒാഫ് ദ മാച്ചായ നീൽ
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിെൻറ എഫ് ഡിവിഷൻ മത്സരത്തിൽ എ.സി.ടി ക്രിക്ക് വേൾഡിന് ജയം. ടീം കൂർഗിനെ 50 റൺസിനാണ് തോൽപിച്ചത്. ടോസ് നേടിയ ടീം കൂർഗ് ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഒാവറിൽ എ.സി.ടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 32 പന്തിൽനിന്ന് 42 റൺസെടുത്ത നീലിെൻറയും 25 പന്തിൽനിന്ന് 35 റൺസെടുത്ത അമലിെൻറയും ബാറ്റിങ് മികവാണ് എ.സി.ടിക്ക് തുണയായത്. ടീം കൂർഗിനുവേണ്ടി അർജൻ മാവ്ജിയും സർദാർ അലിഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങാരംഭിച്ച ടീം കൂർഗ് 20 ഒാവറിൽ 112 റൺസിന് എല്ലാവരും പുറത്തായി. നീൽ നാല് വിക്കറ്റും ജെബിൻ ജെയിംസ്, സുബീഷ് നായർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

