മസ്കത്ത്: ഒമാനിൽ ശനിയാഴ്ച 115 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുട െ എണ്ണം 1905 ആയി. രോഗ മുക്തരായവരുടെ എണ്ണം 329 ആയി ഉയർന്നിട്ടുണ്ട്. മലയാളിയടക്കം പത്തുപേർ മരണപ്പെടുകയും ചെയ്തു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 67 പേരും വിദേശികളാണ്.
പുതിയ രോഗികളിൽ 69 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1395 ആയി. 218 പേരാണ് ഇവിടെ രോഗമുക്തരായത്. മരിച്ച പത്തുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്.
തെക്കൻ ബാത്തിനയിൽ 27 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
ദാഹിറയിൽ ആറു പേർക്കും തെക്കൻ ശർഖിയയിൽ അഞ്ചുപേർക്കും ദാഖിലിയയിൽ നാലു പേർക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.