മസ്കത്ത്: ഒമാനിൽ 128 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധ സ്ഥിരീകരി ച്ചവർ 727 ആയി ഉയർന്നു. ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്തു.
അസുഖം ഭേദമായവരുടെ എണ്ണത്തിലും വർധനവുണ്ട്. 15 പേർ കൂടി രോഗ മുക്തരായി. ഇതോടെ മൊത്തം സുഖപ്പെട്ടവരുടെ എണ്ണം 124 ആയി.
രാജ്യത്ത് ഇതാദ്യമായാണ് നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധയുടെ കേന്ദ്ര സ്ഥാനമായ മത്രയിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സമൂഹ രോഗ നിർണയ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്.