Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോവിഡ്​...

ഒമാനിൽ കോവിഡ്​ ഭേദമായവരുടെ എണ്ണം 57 ആയി -ആരോഗ്യ മന്ത്രി

text_fields
bookmark_border
ഒമാനിൽ കോവിഡ്​ ഭേദമായവരുടെ എണ്ണം 57 ആയി -ആരോഗ്യ മന്ത്രി
cancel
camera_alt??????? ??????? ???????? ?? ????? ??????? ???????????? ??????????????

മസ്​കത്ത്​: ഒമാനിൽ കോവിഡിൽ നിന്ന്​ സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ വർധനവ്​. 57 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ മ ന്ത്രി ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ അൽ സഇൗദി വ്യാഴാഴ്​ച വീഡിയോ കോൺഫറൻസിങ്​ വഴി നടത്തിയ വാർത്താ സമ്മേളനത്തിൽ പ റഞ്ഞു. 21 പേരിൽ കൂടി പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്​. ഇതോടെ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 231 ആയി. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്​തു​. ഒമാനിൽ രോഗ മുക്​തി നേടിയവരുടെ നിരക്ക്​ 26.2 ശതമാനമാണെന്നും ആരോഗ്യ മന്ത്രി പ റഞ്ഞു.


അന്വേഷണത്തിൽ കോവിഡി​​​െൻറ പ്രഭവ കേന്ദ്രമാണെന്ന്​ കണ്ടെത്തിയതിനാലാണ്​ മത്ര വിലായത്ത്​ അടച്ചിടാൻ തീരുമാനിച്ചത്​. സാമൂഹിക വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ്​ ഇൗ തീരുമാനം കൈകൊണ്ടതെന്നും ആരോഗ്യ മന്ത്രാലയം ആസ്​ഥാനത്ത്​ സുപ്രീം കമ്മിറ്റി അംഗങ്ങൾക്ക്​ ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഏതെങ്കിലും വിലായത്തിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന പക്ഷം അവയും അടച്ചിടുന്നത്​ പരിഗണിക്കുമെന്ന്​ മന്ത്രി പറഞ്ഞു.

കോവിഡ്​ സംബന്ധിച്ച അവബോധം വളർത്തുന്നത്​ വ്യാജ പ്രചരണങ്ങൾക്കെതിരെ പോരാടുന്നതിനും മാധ്യമങ്ങൾക്ക്​ വലിയ പങ്കാണ്​ നിർവഹിക്കാനുള്ളത്​. ഒൗദ്യോഗിക സ്രോതസുകളിൽ നിന്നല്ലാതെയുള്ള രോഗ ബാധ സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.

രോഗബാധിതരിൽ 20 ശതമാനം പേർ മാത്രമാണ്​ ഗുരുതരാവസ്​ഥയിലുള്ളത്​. 80 ശതമാനം പേർക്കും ലഘുവായ രോഗാവസ്​ഥകൾ മാത്രമാണ്​ ഉള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ പ്രായത്തിലുള്ളവർക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്​. എന്നിരുന്നാലും പുകവലിക്കാരിലെ രോഗ പകർച്ചാ നിരക്ക്​ കൂടുതലാണ്​. സ്​ത്രീകളേക്കാൾ പുരുഷന്മാർക്കാണ്​ രോഗം പടരാൻ സാധ്യത കൂടുതലുള്ളതും. ഒമാനിൽ വൈറസ്​ ബാധയേറ്റവരിൽ 53 ശതമാനം പേർ പുരുഷന്മാരും 47 ശതമാനം പേർ സ്​ത്രീകളുമാണ്​. ആരോഗ്യ മന്ത്രാലയത്തി​​​െൻറ നിർദേശങ്ങൾ പാലിച്ചാൽ രോഗപകർച്ചയുടെ നിരക്ക്​ 60 ശതമാനം കുറക്കാൻ കഴിയുമെന്നും ഡോ.സഇൗദി പറഞ്ഞു.

രോഗ വ്യാപനത്തി​​​െൻറ നിരക്ക്​ ഉയരുകയാണ്​. വ്യാപകമായി പൊട്ടിപ്പുറപ്പെടുന്ന പക്ഷം ഒമാനിലെ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളിലെ കിടക്കകൾ മതിയാകാതെ വരും അതിനാൽ രോഗം നിയന്ത്രിക്കാനുള്ള നടപടികളിൽ എല്ലാവരും ഒരുമിച്ച്​ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 5380 പേരെ പരിശോധനക്ക്​ വിധേയമാക്കി. ഒമാനിലേക്ക്​ വരുന്ന എല്ലാവരും അവർക്ക്​ രോഗ ലക്ഷണങ്ങളില്ലെങ്കിൽ കൂടി സമ്പർക്ക വിലക്ക്​ പാലിക്കാൻ നിർബന്ധിതരാണെന്നും മന്ത്രി പറഞ്ഞു. ചില രാജ്യങ്ങൾ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യപ്പെട്ട്​ ഒമാനോട്​ സഹായം അഭ്യർഥിച്ചിട്ടുണ്ട്​. ഒമാനിൽ ആവശ്യത്തിന്​ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തി​​​െൻറ ഒന്നാം നിരയിലുള്ളത്​ ആരോഗ്യ പ്രവർത്തകരാണ്​. അതിനാൽ അവർക്ക്​ നന്ദിയർപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - oman covid recovery-gulf news
Next Story