മസ്കത്ത്: കോവിഡ് 19 ബാധിച്ച് റോയൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന രോഗി സുഖം പ്രാപിച്ചു. 28കാരനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഒമാനിൽ ഗുരുതരാവസ്ഥയിലായ ആദ്യ കോവിഡ് ബാധിതനായിരുന്നു ഇദ്ദേഹം.
ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം ഇനി രണ്ടു പേർ കൂടിയാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.