കോവിഡ്: കുതിച്ചുയർന്ന് പ്രതിദിന രോഗികൾ; ഏഴു മരണം
text_fieldsമസ്കത്ത്: ഒമാനിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു. 728 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,51,528 ആയി. 342 പേർക്കുകൂടി രോഗം ഭേദമായി. 1,39,442 പേരാണ് ഇതുവരെ രോഗമുക്തരായത്. ഏഴുപേർകൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1629 ആയി.
72 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 356 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 104 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 379 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-128, സീബ്-110, ബോഷർ-81, മത്ര-33, അമിറാത്ത്- 21, ഖുറിയാത്ത് -ആറ് എന്നിങ്ങനെയാണ് മസ്കത്തിലെ വിലായത്തുകളിലെ രോഗികൾ. ദാഖിലിയ-60, തെക്കൻ ബാത്തിന-52, ദാഹിറ- 43, ദോഫാർ- 40, ബുറൈമി-26, വടക്കൻ ശർഖിയ-18, തെക്കൻ ശർഖിയ-15, അൽ വുസ്ത-ആറ്, മുസന്ദം- മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.

