Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ പ്രതിരോധ...

കോവിഡ്​ പ്രതിരോധ ഫണ്ട്​: സുൽത്താൻ പത്ത്​ ദശലക്ഷം റിയാൽ നൽകി

text_fields
bookmark_border
കോവിഡ്​ പ്രതിരോധ ഫണ്ട്​: സുൽത്താൻ പത്ത്​ ദശലക്ഷം റിയാൽ നൽകി
cancel
camera_alt???????? ???? ??? ?????????? ??????????? ????? ??????? ????????? ?????

മസ്​കത്ത്​: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച പ് രത്യേക ഫണ്ടിലേക്ക്​ സുൽത്താൻ ഹൈതം ബിൻ താരീഖ്​ അൽ സഇൗദ്​ പത്ത്​ ദശലക്ഷം റിയാലി​​െൻറ സംഭാവന നൽകി. മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ചികിത്സാ ആവശ്യങ്ങൾക്കാകും ഇൗ ഫണ്ട്​ പ്രധാനമായും വിനിയോഗിക്കുക. വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ്​ സുൽത്താൻ ഇൗ വാഗ്​ദാനം നൽകിയത്​.


സുൽത്താ​​െൻറ അധ്യക്ഷതയിൽ നടന്ന യോഗം രോഗ വ്യാപനം തടയുന്നതിനായി സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ വിലയിരുത്തി. രോഗത്തെ സർക്കാർ അതി​​െൻറ എല്ലാ കഴിവുകളും ഉപയോഗിച്ച്​ എതിരിടുമെന്ന്​ സുൽത്താൻ യോഗത്തിൽ പറഞ്ഞു. എന്നാൽ ജനങ്ങളുടെ സഹകരണമില്ലാതെ ഇൗ ശ്രമങ്ങളൊന്നും ഫലം കാണില്ല. സുപ്രീം കമ്മിറ്റിക്കൊപ്പം സ്വദേശികളും വിദേശികളും തോളോട്​ തോൾ ചേർന്ന്​ പ്രവർത്തിക്കണം. അവർ നൽകുന്ന നിർദേശങ്ങളും തീരുമാനങ്ങളും കൃത്യമായി പാലിക്കുകയും വേണം. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ്​ സർക്കാറി​​െൻറ ദൗത്യം.

മഹാമാരിയെ നേരിടാനുള്ള സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങളെ പ്രത്യേകിച്ച്​ ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളെ ഒമാൻ ഭരണാധികാരി പ്രശംസിക്കുകയും ചെയ്​തു. രോഗ വ്യാപനം മുൻ നിർത്തിയുള്ള നടപടികൾ കർശനമായി നടപ്പിലാക്കാൻ സുൽത്താൻ ബന്ധപ്പെട്ട അധികാരികൾക്ക്​ നിർദേശം നൽകി. അശ്രദ്ധമായി രോഗം വ്യാപിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - oman covid fund-gulf news
Next Story