Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: വിദേശികളുടെ...

കോവിഡ്​: വിദേശികളുടെ ചികിത്സാ ചെലവ്​ സ്​പോൺസർമാർ വഹിക്കണം

text_fields
bookmark_border
കോവിഡ്​: വിദേശികളുടെ ചികിത്സാ ചെലവ്​ സ്​പോൺസർമാർ വഹിക്കണം
cancel
മസ്​കത്ത്​: അധികൃതരുടെ തുടർച്ചയായുള്ള അഭ്യർഥനകൾക്ക്​ ചെവികൊടുക്കാതെ ഒമാനിൽ  പലയിടത്തും ഇപ്പോഴും വലിയ ഒത്തുചേരലുകൾ നടക്കുന്നുണ്ടെന്ന്​ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങളും പാലിക്കുന്നില്ലെന്ന്​ സുപ്രീം കമ്മിറ്റിയുടെ ഏഴാമത്​ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. ഇൗ സാഹചര്യത്തിൽ കർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശം ചിലർ മുന്നോട്ടുവെച്ചിട്ടുണ്ട്​. ഇൗ നിർദേശം സുപ്രീം കമ്മിറ്റിയുടെ  പരിഗണനക്ക്​ വിട്ടതായും ആരോഗ്യ മന്ത്രി പറഞ്ഞു. കർഫ്യൂ ഏർപ്പെടുത്തിയാലും ഇല്ലെങ്കിലും സാമൂഹിക അകലം പാലിക്കുന്നത്​ അടക്കം പ്രതിരോധ നടപടികൾ കർശനമായി പാലിക്കണം. രാജ്യത്ത്​ ഇതുവരെ 61000 കോവിഡ്​ പരിശോധനകളാണ്​ നടന്നത്​. 96 പേരാണ്​ ആശുപത്രികളിൽ ഉള്ളത്​. ഇതിൽ 31 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാജ്യത്തെ കോവിഡ്​ ബാധിതരായ വിദേശികളുടെ ചികിത്സാ ചെലവ്​ വഹിക്കേണ്ടത്​ സ്​പോൺസറുടെ ഉത്തരവാദിത്വമാണെന്ന്​ ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു. പരിശോധന സൗജന്യമാണ്​. സ്​പോൺസറില്ലാത്ത വിദേശികളുടെ ചികിത്സാ ചെലവ്​ സർക്കാർ വഹിക്കും. മസ്​കത്ത്​ ഗവർണറേറ്റിലെ ലോക്​ഡൗണും മത്ര വിലായത്തിലെയും ജഅ്​ലാൻ ബനീ ബുആലിയിലെയും സാനിറ്ററി ​െഎസൊലേഷനും ഇൗ മാസം 29 വരെ തുടരും​.  കോവിഡ്​ കേസുകൾ കുറയുന്നതിന്​ അനുസരിച്ചാകും നിയന്ത്രണങ്ങൾ നീക്കുക. മത്ര സൂഖ്​ മേഖലയിലെ രോഗബാധ കുറയുന്നുണ്ട്​. വാദികബീർ, ഹമരിയ മേഖലകളിലാണ്​ രോഗപകർച്ച ഇപ്പോൾ കൂടുതലെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന്​ മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതടക്കം നിർദേശങ്ങൾ ലംഘിച്ച്​ ഒമാനിൽ കഴിഞ്ഞയാഴ്​ച 150 പേർ പ​െങ്കടുത്ത വിവാഹ ചടങ്ങ്​ നടന്നു. ഇതിൽ പ​െങ്കടുത്ത പെൺകുട്ടിക്ക്​ കോവിഡ്​ ബാധയുണ്ടായതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഒത്തുചേരലിനെ കുറിച്ച്​ അറിയുന്നത്​. കോവിഡി​​​െൻറ ലക്ഷണങ്ങളുണ്ടായിട്ടും ​െഎസൊലേഷൻ നടപടികൾ പാലിക്കാതിരുന്ന മറ്റൊരാൾ കുടുംബത്തിലെ 17 പേർക്കാണ്​ രോഗം പകർന്നുനൽകിയത്​. 60 വയസുള്ള മാതാവും ചെറിയ കുഞ്ഞും സഹോദരിയുമടക്കമുള്ളവരാണ്​ രോഗബാധിതരായത്​. ഇതിൽ സഹോദരിയുടെ വൃക്ക തകരാറിലാവുകയും ചെയ്​തു. ചില കമ്പനികളുടെയും സ്​പോൺസർമാരുടെയും നിരുത്തരവാദപരമായ സമീപനങ്ങൾ രോഗബാധ വർധിക്കാൻ കാരണമായിട്ടുണ്ട്​. ഒരു ഗവർണറേറ്റിൽ കൂടിചേരൽ സംഘടിപ്പിച്ചയാളെ പബ്ലിക്​ പ്രോസിക്യൂഷൻ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കോവിഡ്​ സ്​ഥിരീകരിച്ചയാൾ സ്​പോൺസർ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതിരുന്നതിനാൽ 70 പേർക്ക്​ ഒപ്പം താമസിച്ച സംഭവവും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​.
തുറക്കാൻ അനുമതി ലഭിച്ച വാണിജ്യ സ്​ഥാപനങ്ങൾ ആരോഗ്യ മാർഗ നിർദേശങ്ങൾ പൂർണമായി പാലിക്കേണ്ടതുണ്ട്​. അല്ലാത്ത പക്ഷം സ്​ഥാപനം അടച്ചിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക്​ അനുമതി നൽകുന്ന കാര്യം അടുത്തയാഴ്​ചയിലെ സുപ്രീം കമ്മിറ്റി യോഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമലംഘനങ്ങൾ വർധിക്കുന്നത്​ കണക്കിലെടുത്ത്​ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ട സമയമായതായും അൽ സഇൗദി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്​ കീഴിൽ സ്​ഥാപിച്ച കോവിഡ്​ റിലീഫ്​ ഫണ്ടിലേക്ക്​ ഇതുവരെ 26.5 ദശലക്ഷം റിയാൽ ആണ്​ സംഭാവനയായി ലഭിച്ചത്​. ഇതിൽ 18 ദശലക്ഷം റിയാൽ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഇതുവരെ ചെലവഴിച്ചു.
കോവിഡ്​ പാരമ്യതയിൽ നിൽക്കുന്ന സമയമായതിനാൽ ചെറിയ പെരുന്നാൾ സമയത്തും യാതൊരു ഒത്തുചേരലുകളും അനുവദിക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ ഒാപറേഷൻസ്​ വിഭാഗം ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ സൈദ്​ അൽ സാൽമി പറഞ്ഞു. സാമൂഹിക ഒത്തുചേരലുകൾ സംബന്ധിച്ച്​ വിവരം ലഭിക്കുന്ന മുറക്ക്​ ഉടനടി നടപടി സ്വീകരിക്കുമെന്നും അൽ സാൽമി പറഞ്ഞു. നിലവിൽ ഒരു ദിവസം 1500 മുതൽ 2000 സാമ്പിളുകൾ വരെയാണ്​ പരിശോധിക്കുന്നതെന്ന്​ ഡിസീസ്​ സർവൈലൻസ്​ ആൻറ്​ കൺട്രോൾ വിഭാഗം ഡയറക്​ടർ ജനറൽ ഡോ.സൈഫ്​ അൽ അബ്​രി പറഞ്ഞു. പ്ലാസ്​മ ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancovidgccnews#Covid19
News Summary - oman covid expat treatment cost sponcer responsibility
Next Story