Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 770 പേർക്ക്​...

ഒമാനിൽ 770 പേർക്ക്​ കൂടി കോവിഡ്​ 

text_fields
bookmark_border
covid-oman
cancel

മസ്​കത്ത്​: ഒമാനിൽ വെള്ളിയാഴ്​ച 770 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 427 പേരും പ്രവാസികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 15086 ആയി. മരണപ്പെട്ടവരുടെ എണ്ണം 72 ആയി. രോഗം ഭേദമായവരുടെ എണ്ണം 3451ൽ തുടരുകയാണ്​. 11563 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 

പുതിയ രോഗികളിൽ 554 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 11438 ആയി. 1958 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. വെള്ളിയാഴ്​ച 2463 പേർക്കാണ്​ രോഗ പരിശോധന നടത്തിയത്​. ആശുപത്രികളിൽ 227 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 60 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ; 
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-4582, 1239; മസ്​കത്ത്​ -147, 12; ബോഷർ- 2815, 370; അമിറാത്ത്​-464,30; സീബ്​ -3363,300; ഖുറിയാത്ത്​^67,7
2. വടക്കൻ ബാത്തിന: സുവൈഖ്​ -255, 90; ഖാബൂറ-56,20; സഹം-149,38; സുഹാർ -324,125; ലിവ -111,28; ഷിനാസ്​ -111,48. 
3. തെക്കൻ ബാത്തിന: ബർക്ക- 433, 178; വാദി മആവിൽ- 37,11; മുസന്ന-218,58; നഖൽ -62,25; അവാബി- 80,44;  റുസ്​താഖ്​ ^139,61.  
4. ദാഖിലിയ:  നിസ്​വ-127, 75; സമാഇൽ-166,95; ബിഡ്​ബിദ്​-93,50;  ഇസ്​കി -81,26; മന- 7,3;  ഹംറ-10,7;  ബഹ്​ല -53,28; ആദം-60,56. 
5. തെക്കൻ ശർഖിയ: ബുആലി^ 239, 138; ബുഹസൻ^ 8,3; സൂർ^86,46; അൽ കാമിൽ ^40,28; മസീറ-2,0. 
6. ബുറൈമി:  ബുറൈമി -165,61
7. ദാഹിറ:  ഇബ്രി- 126,57; ദങ്ക്​-17, 13; യൻകൽ ^8,7. 
8. വടക്കൻ ശർഖിയ:  ഇബ്ര-36,9; അൽ ഖാബിൽ-9,5; ബിദിയ -21,6; മുദൈബി -108,24; ദമാ വതായിൻ-22,3; വാദി ബനീ ഖാലിദ്​ -4,2. 
9. അൽ വുസ്​ത: ഹൈമ-15,0; ദുകം -117,0. 
10. ദോഫാർ:  സലാല-43,18
11. മുസന്ദം: ഖസബ്​-7,5; ദിബ്ബ-1,1; ബുക്ക -1,1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCoronaviruscovid 19
News Summary - Oman covid cases-Gulf news
Next Story