ഒമാനിൽ 98 പേർക്ക് കൂടി കോവിഡ്; 858 പേർക്ക് രോഗമുക്തി
text_fieldsമസ്കത്ത്: ഒമാനിൽ ചൊവ്വാഴ്ച 98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2735 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 52 പേരും വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 816ൽ നിന്ന് 858 ആയി ഉയർന്നു. 1865 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 12 പേർ മരണപ്പെടുകയും ചെയ്തു. പുതിയ രോഗികളിൽ 73 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1958 ആയി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര- 1493, 378; മസ്കത്ത് - 16, 2; ബോഷർ- 164,76; അമിറാത്ത്- 52,12; സീബ് - 230,90; ഖുറിയാത്ത്- 3,0.
2. തെക്കൻ ബാത്തിന: ബർക്ക- 125, 46; വാദി മആവിൽ- 9,1; മുസന്ന- 43, 16; നഖൽ- 18,1; അവാബി- 44,18; റുസ്താഖ് - 37,8.
3. തെക്കൻ ശർഖിയ: ബുആലി- 115,38; ബുഹസൻ- 1,1 സൂർ- 14,5; അൽ കാമിൽ - 2,0.
4. ദാഖിലിയ: നിസ്വ- 58, 50; സമാഇൽ- 27,12; ബിഡ്ബിദ്- 4,2; ഇസ്കി - 6,2; മന- 3,1; ഹംറ- 3,3; ബഹ്ല - 18,9
5. വടക്കൻ ബാത്തിന: സുവൈഖ് - 30, 8; ഖാബൂറ- 13,6; സഹം- 12,3; സുഹാർ - 34,8; ലിവ - 10,6; ഷിനാസ് - 34,15.
6. ദാഹിറ: ഇബ്രി- 37,3; ദങ്ക്- 12,0; യൻകൽ - 1,0.
7. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ - 4,1; മുദൈബി - 18,9
8. ദോഫാർ: സലാല- 17,9
9. ബുറൈമി - 5, 4
10. മുസന്ദം: ഖസബ് - 5,3, മദാ- 1,1
11. അൽ വുസ്ത: ഹൈമ- 2,0
