Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ അമ്പത്​...

ഒമാനിൽ അമ്പത്​ പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ അമ്പത്​ പേർക്ക്​ കൂടി  കോവിഡ്​
cancel
camera_altImage: Middle East Eye

മസ്​കത്ത്​: ഒമാനിൽ 50 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1 069 ആയി. വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 24 പേർ വിദേശികളാണ്​. 176 പേർക്കാണ്​ അസുഖം സുഖപ്പെട്ടത്​. അഞ്ചു പേർ മരണ പ്പെടുകയും ചെയ്​തു.

പുതുതായി അസുഖ ബാധിതരായവരിൽ 25 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നാണ്​. ഇവിടെ മൊത്തം വൈറസ്​ ബാധിതർ 857 ആയി. 119 പേരാണ്​ രോഗ വിമുക്​തരായിട്ടുള്ളത്​. മരിച്ച അഞ്ചു പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.

തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. 12 പേരാണ്​ ഇവിടെ സുഖപ്പെട്ടത്​. ദാഖിലിയയിലെ രോഗികൾ 54 ആയി. ഇവിടെ 21 പേർ സുഖപ്പെട്ടു. തെക്കൻ ശർഖിയയിലെ രോഗികളുടെ എണ്ണം മുപ്പതായി ഉയർന്നു. ഇവിടെ ഒരാൾക്ക്​ മാത്രമാണ്​ സുഖപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newscovid 19
News Summary - Oman Covid 50 More Cases-Gulf News
Next Story