Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 97 പേർക്ക്​...

ഒമാനിൽ 97 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 910 ആയി

text_fields
bookmark_border
ഒമാനിൽ 97 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 910 ആയി
cancel

മസ്​കത്ത്​: ഒമാനിൽ 97 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. രേ ാഗ മുക്തരായവരുടെ എണ്ണം 131 ആയി ഉയർന്നിട്ടുണ്ട്​. രണ്ട്​ വിദേശികളടക്കം നാലു പേർ മരണപ്പെടുകയും ചെയ്​തു.

നാലു പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ച 97 പേരിൽ 86 പേരും മസ്​കത്ത്​ മേഖലയിൽ നിന്നുള്ളവരാണ്​. മൊത്തം 744 പേരാണ്​ മസ്​കത്തിലെ അസുഖ ബാധിതർ. 77 പേരാണ്​ ഇവിടെ രോഗ മുക്​തരായത്​. ദാഖിലിയ മേഖലയിലെ കോവിഡ്​ ബാധിതർ 44 ആയി ഉയർന്നു. ഇവിടെ 20 പേരാണ്​ സുഖപ്പെട്ടത്​.

Show Full Article
TAGS:covid 19 oman gulf news 
News Summary - oman covid 19 updates
Next Story