Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോവിഡ്​...

ഒമാനിൽ കോവിഡ്​ രോഗികളുടെ എണ്ണം ഏപ്രിൽ പകുതിയോടെ ഉയരും

text_fields
bookmark_border
ഒമാനിൽ കോവിഡ്​ രോഗികളുടെ എണ്ണം ഏപ്രിൽ പകുതിയോടെ ഉയരും
cancel

മസ്​കത്ത്​: രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം ഏപ്രിൽ പകുതിയോടെ ഉയരുമെന്നാണ്​ കരുതുന്നതെന്ന്​ ആരോഗ്യ മന ്ത്രി ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ അൽ സഇൗദി പറഞ്ഞു. വിദേശത്ത്​ പഠിക്കുന്ന ഒമാനി വിദ്യാർഥികളെ തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്​. അതിനാൽ അടുത്ത രണ്ടാഴ്​ചക്കുള്ളിൽ ഒമാനിലെ കോവിഡ്​ ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നും പ്രാദേശിക മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു.

ഇതോടൊപ്പം കോവിഡി​​െൻറ സാമൂഹിക വ്യാപനം കഴിഞ്ഞയാഴ്​ച ആരംഭിച്ചു. ഇതി​​െൻറ ഫലമായും വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തേക്കാം. അതിനാൽ അടുത്ത നാലാഴ്​ചക്കാലം ഏറെ പ്രധാനപ്പെട്ടതാണ്​. ആർക്കും കോവിഡ്​ പിടിക്കാനുള്ള സാധ്യതയുണ്ട്​. അതിനാൽ ജനങ്ങൾ പൊതു സ്​ഥലങ്ങളിൽ നിന്ന്​ അകന്നുനിൽക്കണം. അത്യാവശ്യ കാര്യങ്ങൾക്ക്​ പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കുകയും വേണം.

സ്​ത്രീകളേക്കാൾ പുരുഷന്മാർക്കാണ്​ കൂടുതലും വൈറസ്​ ബാധയുണ്ടാകുന്നതെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ രോഗി ഒരു വയസുകാരനാണ്​. ജനുവരി പകുതി മുതൽ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുകയാണ്​. ഇങ്ങനെ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണം ഏപ്രിൽ പകുതിയോടെ 82000ത്തിലെങ്കിലും എത്തിയേനെയെന്നും ഡോ. അൽ
സഇൗദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCoronavirus
News Summary - Oman Covid 19 Increasing-Gulf News
Next Story