Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റീച്ചിനായി കടലാമകളെ ശല്യപ്പെടുത്തി റീൽസിട്ടു; വിദേശികൾക്ക് തടവും പിഴയും വിധിച്ച് ഒമാൻ കോടതി

text_fields
bookmark_border
റീച്ചിനായി കടലാമകളെ ശല്യപ്പെടുത്തി റീൽസിട്ടു; വിദേശികൾക്ക് തടവും പിഴയും വിധിച്ച് ഒമാൻ കോടതി
cancel

മസ്കത്ത്: റാസ് അൽ ഹദ്ദ് ആമ സംരക്ഷിത കേന്ദ്രത്തിൽ കൂടുവെക്കാനെത്തിയ കടലാമകളെ ശല്യം ചെയ്യുകയും ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് വിദേശികൾക്ക് 100 ഒമാനി റിയാൽ വീതം പിഴ. ഒരു മാസം തടവ് ശിക്ഷ വിധിച്ചെങ്കിലും ഇത് നടപ്പാക്കുന്നത് കോടതി സസ്‌പെൻഡ് ചെയ്തു. ഒമാൻ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.

സൂർ ഫസ്ററ് കോടതിയിലെ ക്രിമിനൽ ബെഞ്ചാണ് ഈ വിദേശികളെ കുറ്റക്കാരായി കണ്ടെത്തിയത്. കടലാമകളെ സ്പർശിക്കുകയും അവയുടെ അടുത്തേക്ക് ചെന്ന് ശല്യം ചെയ്യുകയും ചെയ്തതിനാണ് നടപടി. വലിയ കടലാമകളുടെ പുറത്തുകയറുകയും ചെറിയ ആമകളെ കൈയിലെടുക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.

ഇവരുടെ പ്രവർത്തനങ്ങൾ ചിത്രീകരിച്ച് ഒന്നാം പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് നിയമവിരുദ്ധമായ ഉള്ളടക്കം തയാറാക്കി പ്രചരിപ്പിച്ചതിനാണ് ഒരു മാസം തടവ് ശിക്ഷ വിധിച്ചത്.

കോടതി ശിക്ഷകൾ ഒന്നിച്ച് പരിഗണിക്കുകയും തടവ് ശിക്ഷ നടപ്പാക്കുന്നത് സസ്‌പെൻഡ് ചെയ്യുകയും വിധി പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കേസ് കോടതിയിലെത്തിച്ചത്.

വന്യജീവികളെയും പ്രകൃതി സംരക്ഷിത മേഖലകളെയും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. സാമൂഹികമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Disturbed sea turtles to make reels for reach; Oman court sentences foreigners to heavy fines and imprisonment
Next Story