Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; വിലസ്ഥിരതക്ക് ഒമാന്റെ ഇടപെടൽ

text_fields
bookmark_border
അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; വിലസ്ഥിരതക്ക് ഒമാന്റെ ഇടപെടൽ
cancel

മസ്കത്ത്: അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നതിനായി പ്രമുഖ ഷോപ്പിങ് സെന്റർ പ്രതിനിധികളുമായി യോഗം ചേർന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. തിങ്കളാഴ്ച നടന്ന യോഗത്തിൽ അവശ്യവസ്തുക്കളുടെ കരുതൽ ശേഖരം ഉറപ്പാക്കുക, വിലനിയന്ത്രണ ചട്ടങ്ങൾ പാലിക്കുക, ചില്ലറ വിൽപന സേവനങ്ങൾ തടസ്സമില്ലാതെ തുടരുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

മാറിവരുന്ന വിപണി സാഹചര്യങ്ങൾ നേരിടാൻ സൂപ്പർമാർക്കറ്റുകളും ഷോപ്പിങ് സെന്ററുകളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ സജ്ജമായിരിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. വിപണിയുടെ സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്തൃ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സ്വകാര്യ മേഖലയുമായുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യോഗം വിലയിരുത്തി.

വിതരണത്തിൽ തടസ്സങ്ങളുണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി നേരിടുക, കരുതൽ ശേഖരം ഉറപ്പാക്കുക, ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും വിലനിർണയ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് നടപടികളുടെ ലക്ഷ്യം.

വിപണിയിലെ മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും ഉപഭോക്താക്കൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഷോപ്പിങ് സാഹചര്യം ഉറപ്പാക്കാനും അതോറിറ്റി ലക്ഷ്യമിടുന്നു. യോഗത്തിനുശേഷം പുതിയ വിലനിയന്ത്രണങ്ങളോ നിലവിലെ ചില്ലറ വിൽപന ചട്ടങ്ങളിൽ മാറ്റങ്ങളോ പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman Takes Action to Ensure Steady Supply of Essential Commodities
Next Story