ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ ഒമാൻ അപലപിച്ചു
text_fieldsമസ്കത്ത്: ഫലസ്തീൻ നഗരമായ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാട്ടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും അവർക്ക് ഒമാന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളായ സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ അധിനിവേശസേന നടത്തിയ ആക്രമണത്തെ അപലപിച്ച മുസ്ലിം വേൾഡ് ലീഗ് ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം വേഗത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേലി അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണത്തെ ഗൾഫ് സഹകരണ (ജി.സി.സി) കൗൺസിലും അപലപിച്ചു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും ഗസ്സയിലെ ആക്രമണത്തെ അപലപിച്ചു. ഗസ്സയിലെ ക്രൂരമായ ഇസ്രായേലി ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അറബ് ലീഗും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
