Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ ഒമാൻ അപലപിച്ചു
text_fieldsbookmark_border
മസ്കത്ത്: ഫലസ്തീൻ നഗരമായ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാട്ടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും അവർക്ക് ഒമാന്‍റെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളായ സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട്ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

