Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിക്കെതിരായ ആക്രമണം: അപലപിച്ച് ഒമാൻ

text_fields
bookmark_border
യമനിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം
സൗദിക്കെതിരായ ആക്രമണം: അപലപിച്ച് ഒമാൻ
cancel

മസ്കത്ത്: സൗദി അറേബ്യയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ഭീഷണികളെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. സൗദി അറേബ്യയുമായുള്ള ഐക്യദാർഢ്യം വീണ്ടും പ്രഖ്യാപിച്ച ഒമാൻ, യമനിൽ ആത്മസംയമനം പാലിക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

തങ്ങളുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. യമനിലെ എല്ലാ കക്ഷികളും അടിയന്തരമായി ആത്മസംയമനം പാലിക്കണമെന്നും നിലവിലുള്ള വെടിനിർത്തൽ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

മേഖലയിൽ സംഘർഷം വർധിപ്പിക്കുന്ന തരത്തിലുള്ള ഒരുവിധ നടപടികളും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുതെന്നും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ യമനിലെ രാഷ്ട്രീയ പരിഹാര പ്രക്രിയകൾ ഉടൻ പുനരാരംഭിക്കണമെന്നും ഒമാൻ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack against Saudi Arabia: Oman condemns
Next Story