Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കമ്യൂണിറ്റി...

ഒമാനിൽ കമ്യൂണിറ്റി കൂട്ടായ്​മകൾക്ക്​ പണപ്പിരിവിന്​ അനുമതിയില്ല

text_fields
bookmark_border
ഒമാനിൽ കമ്യൂണിറ്റി കൂട്ടായ്​മകൾക്ക്​ പണപ്പിരിവിന്​ അനുമതിയില്ല
cancel
camera_alt????????? ?????????????? ??????????? ???????

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ക​മ്യൂ​ണി​റ്റി കൂ​ട്ടാ​യ്​​മ​ക​ൾ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​ണം പി​ രി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന്​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ഒാ​ർ​മി​പ്പി​ച്ചു. വി​ദേ​ശി​ക​ളാ​യ ആ​ ളു​ക​ൾ ഒ​രു​മി​ച്ചി​രു​ന്ന്​ പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന ടി​ക്​​ടോ​ക്​ വി​ഡി​യോ വൈ​റ​ലാ​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ വി​ശ​ദീ​ക​ര​ണ കു​റി​പ്പ്​ പു​റ​ത്തി​റ​ങ്ങി​യ​ത്.

പ്ര​വാ​സി​ക​ളു​ടേ​ത​ട​ക്കം ക​മ്യൂ​ണി​റ്റി കൂ​ട്ടാ​യ്​​മ​ക​ൾ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ലേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ. ഇൗ ​ര​ജി​സ്​​ട്രേ​ഷ​ൻ പ​ണ​പ്പി​രി​വി​നു​ള്ള അ​നു​മ​തി​യ​ല്ല. ഫ​ണ്ട്​ റേ​സി​ങ്​ കാ​മ്പ​യി​നു​ക​ൾ ന​ട​ത്ത​ണ​മെ​ന്നു​ള്ള​വ​ർ മ​തി​യാ​യ രേ​ഖ​ക​ളോ​ടെ അ​പേ​ക്ഷി​ക്ക​ണം. ഇൗ ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ പ​ണ​പ്പി​രി​വ്​ ന​ട​ത്താ​ൻ പാ​ടു​ള്ളൂ. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ടി​ക്​​ടോ​ക്​ വി​ഡി​യോ ക്ലി​പ്​ വൈ​റ​ലാ​യ​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ​യും വാ​സ്​​ത​വം ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​ന്വേ​ഷി​ച്ച​റി​യു​ക​യും അ​തി​​െൻറ ഉ​റ​വി​ടം പ​രി​ശോ​ധി​ക്കു​ക​യും വേ​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ശേ​ഷം അ​ത്​ വാ​സ്​​ത​വ​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ വി​ശ്വ​സി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman community-oman-gulf news
News Summary - oman community-oman-gulf news
Next Story