Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തില്‍ തണുപ്പേറി...

മസ്കത്തില്‍ തണുപ്പേറി സൂഖുകളില്‍ തിരക്ക് കുറഞ്ഞു

text_fields
bookmark_border
മസ്കത്തില്‍ തണുപ്പേറി സൂഖുകളില്‍ തിരക്ക് കുറഞ്ഞു
cancel

മത്ര: കഴിഞ്ഞദിവസം ചെയ്ത മഴയോടെ മസ്കത്തില്‍ തണുപ്പേറി. ഡിസംബര്‍, ജനുവരി മാസങ്ങള്‍ ഒമാനില്‍ തണുപ്പിനുള്ളതാണെങ്കിലും മസ്കത്തില്‍ ഇതുവരെ തണുപ്പ് വലിയ തോതില്‍ അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍, ഒമാന്‍െറ മറ്റ് ഉള്‍പ്രദേശങ്ങളില്‍ തണുപ്പ് നന്നായി അനുഭവപ്പെടുകയും ചെയ്തിരുന്നു. തണുത്ത കരക്കാറ്റോടെ കഴിഞ്ഞയാഴ്ച മഴ പെയ്തിറങ്ങിയതുമുതല്‍ മസ്കത്തിലെ ചിത്രവും മാറി. മസ്കത്തിലിപ്പോള്‍ തണുപ്പ് നന്നായി അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എ.സികളുടെ മൂളലുകള്‍ എങ്ങുമില്ല.  
സന്ധ്യക്ക് തണുത്ത കാറ്റ് ആഞ്ഞുവീശുന്നതുമൂലം സൂഖുകളിലും മാര്‍ക്കറ്റുകളിലുമൊക്കെ ആളുകള്‍ വരുന്നതും കുറഞ്ഞിട്ടുണ്ട്. രാത്രി ഏറെ വൈകും വരെ സജീവമാകാറുള്ള കവലകള്‍ പത്തുമണി പിന്നിടുമ്പോഴേക്കും കാലിയാവുന്നു. തണുപ്പിനെ പ്രതിരോധിക്കുന്ന മേല്‍വസ്ത്രങ്ങളണിഞ്ഞാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. കോര്‍ണീഷിലെ പതിവ് പ്രഭാതസവാരിക്കാരൊക്കെ ഇല്ല എന്നു പറയത്തക്കവിധം നന്നേ കുറഞ്ഞിട്ടുണ്ട് ഇപ്പോള്‍. 
അതേസമയം, മസ്കത്ത് ഫെസ്റ്റിവലിനെ തണുപ്പ് കാര്യമായി ബാധിച്ചിട്ടില്ല. പ്രധാന വേദികളായ അമിറാത്തിലും നസീം ഗാര്‍ഡനിലുമെല്ലാം നല്ല തിരക്കാണ് അനുഭവനപ്പെടുന്നത്. തണുപ്പ് വര്‍ധിച്ചതിനാല്‍ ശീതകാല വസ്ത്ര വിപണിയും സജീവമായിട്ടുണ്ട്. കമ്പിളി പുതപ്പുകളും വൂളന്‍ വസ്ത്രങ്ങളും സ്വറ്ററുകളും അന്വേഷിച്ച് ആളുകളത്തെുന്നുണ്ടെങ്കിലും വലിയ തോതിലുള്ള കച്ചവടം നടക്കുന്നില്ളെന്ന് റെഡിമെയ്ഡ് വ്യാപാരിയായ ഉമ്മര്‍ പറയുന്നു. അല്‍ ഹജര്‍ പര്‍വത നിരകളില്‍ താപനില പൂജ്യം ഡിഗ്രിക്കും അതില്‍ താഴെയുമത്തെിയിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം അടി ഉയരത്തിലുള്ള ജബല്‍ശംസില്‍ കഴിഞ്ഞദിവസം ഒരു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്തിടെ ഇവിടെ മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. 
ഇറാനില്‍നിന്നുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റും തണുപ്പേറാന്‍ കാരണമാണ്. അതേസമയം, പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയെങ്കിലും ഒരിടത്തും മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ച പെയ്ത മഴയുടെ ഫലമായി സൈഖ്, യന്‍കല്‍, നിസ്വ എന്നിവിടങ്ങളില്‍ തണുപ്പേറിയിട്ടുണ്ട്. ഇവിടെ കുറഞ്ഞ താപനിലയില്‍ അഞ്ച് ഡിഗ്രി വരെ കുറവുണ്ടായിട്ടുണ്ട്. ജബല്‍ അഖ്ദറിലും തണുപ്പ് വര്‍ധിച്ചിട്ടുണ്ട്. തണുപ്പാസ്വദിക്കാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ ഒമാനിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman climates
Next Story