ദോഫാർ, അൽവുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: അറബിക്കടലിൽ ന്യൂനമർദം രൂപംകൊണ്ടതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. പടിഞ്ഞാറ് ഭാഗത്തായി റാസ് മദറ്ക്കയിൽനിന്ന് 450 കിലോമീറ്റർ ദൂരെയാണ് ന്യൂനമർദത്തിെൻറ സ്ഥാനം. ഉപരിതലത്തിലെ കാറ്റിെൻറ വേഗതയാകെട്ട 15 മുതൽ 20 നോട്ട് വരെയാണ്. ന്യൂനമർദത്തിെൻറ ഫലമായി തെക്കൻ ഒമാനിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു. തെക്കൻ ശർഖിയ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ചെറിയ മഴക്കാണ് സാധ്യതയുള്ളത്. കാറ്റിെൻറ ഫലമായി കടൽ പ്രക്ഷുബ്ധമായിരിക്കും. മൂന്ന് മുതൽ നാല് മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരുകയാണെന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വാർത്തകൾ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
