മഴക്കും ശീതക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
text_fieldsമസ്കത്ത്: മസ്കത്ത് അടക്കം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച മുതല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട്.
ന്യൂനമര്‍ദം രൂപപ്പെട്ടതായും അത് ബുധനാഴ്ച മുതല്‍ ഒമാനില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‍െറ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ചെറിയമഴക്ക് സാധ്യതയുണ്ട്. മൂന്നുനാല് ദിവസം വരെ മഴ തുടരാനിടയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം വക്താവ് അറിയിച്ചു. ഒറ്റപ്പെട്ട മഴക്കൊപ്പം രാജ്യത്ത് ശീതക്കാറ്റിനും സാധ്യതയുണ്ട്.
താപനില ഈ ദിവസങ്ങളില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനിടയുണ്ട്. മസ്കത്തില്‍ വെള്ളിയാഴ്ചയായിരിക്കും ഏറ്റവും കുറഞ്ഞ താപനില. 16 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്നേ ദിവസം പ്രതീക്ഷിക്കുന്ന താപനില. പര്‍വതപ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ താപനില താഴാനും സാധ്യതയുണ്ട്.
കഴിഞ്ഞയാഴ്ച മസ്കത്ത് അടക്കം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ പെയ്തിരുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമത്തെിയ മഴ പലയിടത്തും തകര്‍ത്തുപെയ്യുകയായിരുന്നു.
മഴയില്‍ ആളപായമൊന്നുമുണ്ടായില്ളെങ്കിലും പലയിടത്തും വാദികള്‍ കരകവിഞ്ഞ് ഒഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
