കഴിഞ്ഞവർഷം രാജ്യത്ത് താപനില കുറഞ്ഞു
text_fieldsമസ്കത്ത്: കഴിഞ്ഞവർഷം രാജ്യത്ത് അന്തരീക്ഷ താപനില കുറഞ്ഞതായി കണക്കുകൾ. 27.8 സെൻറിഗ്രേഡാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയ ശരാശരി ചൂട്. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ 3.1 ശതമാനത്തിെൻറ കുറവാണ് താപനിലയിൽ ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കാലാവസ്ഥാ നിരീക്ഷണ കണക്കുകൾ പറയുന്നു. ഏറ്റവുമധികം മഴയുണ്ടായതാകെട്ട 2016 മേയ് മാസത്തിലുമാണ്. 104.7 മില്ലീമീറ്റർ മഴ ലഭിച്ച ബാത്തിന മേഖലയാണ് മഴയുടെ കാര്യത്തിൽ ഒന്നാമതെത്തിയത്. 2012 മുതലുള്ള കണക്കെടുക്കുേമ്പാൾ 2015ലാണ് ഏറ്റവുമധികം ശരാശരി താപനില രേഖപ്പെടുത്തിയത്, 28.7 സെൻറീഗ്രേഡ്. വേനലിൽ ലഭിച്ച 37 സെ.േഗ്രഡാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. 26.3 സെ.ഗ്രേഡാണ് വേനലിലെ കുറഞ്ഞ ചൂട്. തണുപ്പുകാലത്താകെട്ട 19 സെ.ഗ്രേഡ് മുതൽ 29.5 സെ.ഗ്രേഡ് വരെയായിരുന്നു അന്തരീക്ഷ താപനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.