Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാപനില കുറയുന്നു;...

താപനില കുറയുന്നു; ക്യാമ്പിങ്ങുകൾ സജീവം

text_fields
bookmark_border
താപനില കുറയുന്നു; ക്യാമ്പിങ്ങുകൾ സജീവം
cancel

മസ്കത്ത്​: രാജ്യത്ത്​ അനുകൂലമായ കാലാവസ്ഥ അനുഭവപ്പെട്ടതോടെ ഒരിടവേളക്ക്​ ശേഷം ക്യാമ്പിങ്ങുകൾ വീണ്ടു സജീവമായി. കഴിഞ്ഞ ദിവസങ്ങളിലെ പൊതു അവധികൾ ഉപയോഗപ്പെടുത്തി സ്വദേശികളും വിദേശികളുമടക്കം നിരവധിപ്പേരാണ്​ ക്യാമ്പിങ്​ ടെന്‍റുകളൊരുക്കാൻ മല കയറിയത്​. മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിലെ ബീച്ചിനോട്​ ചേർന്നുള്ള സ്ഥലങ്ങൾ, ജബൽ അഖ്​ദർ, ജബൽ ശംസ്​ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്​ അധികപേരും ക്യാ​മ്പൊരുക്കാനായി പോകുന്നത്​.

കുടുംബത്തോടൊപ്പവും ബാച്ചിലർ ടീമുകളുമായി എത്തുന്നവർ രാത്രി ക്യാമ്പ്​ ഫയറും ഭക്ഷണവുമൊക്ക തയ്യാറാക്കി പുലർകാലത്തെ സുന്ദര കാഴ്ചകളും കണ്ടാണ്​ മടങ്ങുന്നത്​. ക്യമ്പിങ്ങ്​ സജീവമായ​തോടെ ടെന്‍റ്​ ഒരുക്കുന്നതിനുള്ള സാധനങ്ങൾ തേടി എത്തുന്നവരുടെ എണ്ണം ദിനേനെ വർധിച്ച്​ കൊണ്ടിരിക്കുകയാണെന്ന്​ നഗരത്തിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർ പറഞ്ഞു. ന്യൂന മർദ്ദത്തിന്‍റെ ഭാഗമായി ദിവസങ്ങൾക്ക്​ മുമ്പുപെയ്ത മഴയുടെ ഭാഗമായി മിക്ക ഗവർണറേറ്റുകളിലും താപനില കുറഞ്ഞിട്ടുണ്ട്​. രാജ്യ​ത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്​ സ്ഥലങ്ങളിലൊന്നായ ജബൽ ശംസിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ്​ ശനിയാഴ്ച രേഖപ്പെടുത്തിയ താപനില​. 8.4 ഡിഗ്രി സെൽഷ്യസാണ്​ സുവൈഖിൽ. മസ്കത്ത്​ ഗവർണറേറ്റിൽ ഏറ്റവും കൂടിയത്​ 21ഉം കുറഞ്ഞത്​ 19 ഡിഗ്രിസെൽഷ്യസുമായിരുന്നു. അതേസമയം, മസ്കത്ത്​ ഗവർണറേറ്റിൽ ക്യാമ്പിങ്​ നടത്തുന്നവർക്ക്​ മുനിസിപ്പാലിറ്റി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്​. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ്​ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്​.

രണ്ട്​ ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്‍, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും.മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്പ് നടത്താൻ പാ​ടൊള്ളു. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ്​ അനുവദിക്കില്ല. പാര്‍പ്പിട കേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ്​ നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. ക്യാമ്പിങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്‍റെ പിഴയും ഈടാക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കി. ക്യാമ്പിങ്​​ കാലയളവിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈൽ ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ പാടില്ല. വിളകൾക്കും കാട്ടുചെടികൾക്കും കേടുപാടുകൾ വരുത്തരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്​. നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്​ ബൗഷർ വിലായത്തിലെ അസൈബ, ഗുബ്ര ബീച്ചുകളിൽ കഴിഞ്ഞ മാസം മസ്കത്ത്​ മുനിസിപ്പാലിറ്റി ക്യാമ്പിങ്​ നിരോധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman climatecamping
Next Story