ഒമാന്‍-ചൈന സഹകരണ ചര്‍ച്ച നടന്നു
text_fieldsഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ചൈനയിൽ എത്തിയപ്പോൾ
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ ചൈന സന്ദർശനം തുടരുന്നു. ഒമാന്‍-ചൈന ഉന്നതതല സമിതി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങളും സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ഒമാൻ വിദേശകാര്യ മന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചത്. പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.