Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി തെരഞ്ഞെടുപ്പ് നവംബർ 23 ന്

text_fields
bookmark_border
വോട്ടവകാശം ഉറപ്പാക്കാൻ ഒക്ടോബർ 14-നകം വാണിജ്യ രേഖകൾ പുതുക്കണമെന്ന് അംഗങ്ങൾക്ക് നിർദേശം
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി തെരഞ്ഞെടുപ്പ് നവംബർ 23 ന്
cancel

മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) ഭരണസമിതിയിലേക്കും വിവിധ ഗവർണറേറ്റുകളിലെ ബ്രാഞ്ച് കമ്മിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നവംബർ 23 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു.

2026 മുതൽ 2030 വരെയുള്ള നാല് വർഷ കാലാവധിയിലേക്കുള്ള ഭരണസമിതിയെ നിശ്ചയിക്കുന്നതിനാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും മറ്റ് വിശദവിവരങ്ങളും ഔദ്യോഗിക ചാനലുകൾ വഴി പിന്നീട് പ്രഖ്യാപിക്കുമെന്ന് സമിതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി, ചേംബർ അംഗങ്ങൾ തങ്ങളുടെ വാണിജ്യ രേഖകൾ ഒക്ടോബർ 14-നകം ബന്ധപ്പെട്ട അധികൃതരുടെ അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി പരിശോധിച്ച് പുതുക്കണമെന്ന് സമിതി അറിയിച്ചു. ഈ അറിയിപ്പ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഗ്രേഡുകളിലുമുള്ള സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

ചേംബറിലെ വാർഷിക അംഗത്വ ഫീസ് കുടിശ്ശിക കൂടാതെ അടച്ചിരിക്കുക, സ്ഥാപനത്തിൽ കുറഞ്ഞത് ഒരു ഒമാനി ജീവനക്കാരനെങ്കിലും ഉണ്ടായിരിക്കുക, അല്ലെങ്കിൽ ചെറുകിട-ഇടത്തരം സംരംഭ വികസന അതോറിറ്റി നൽകുന്ന ‘എന്റർപ്രണർഷിപ്പ് കാർഡ്’ ഉള്ളവരായിരിക്കുക എന്നിവയാണ് വോട്ടവകാശം ലഭിക്കുന്നതിനുള്ള യോഗ്യതകൾ.

റോയൽ ഡിക്രി നമ്പർ 56/2022 പ്രകാരം പുറപ്പെടുവിച്ച ചേംബർ ചട്ടങ്ങളിലെ ആർട്ടിക്കിൾ 39 അനുസരിച്ചാണ് ഈ നിബന്ധനകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് സമിതി അറിയിച്ചു. വോട്ട് ചെയ്യാൻ അധികാരമുള്ള കമ്പനി പ്രതിനിധിയുടെ പേര് വാണിജ്യ രജിസ്റ്ററിൽ ഉടമയായോ, ഒപ്പിടാൻ അധികാരമുള്ള പങ്കാളിയായോ, അല്ലെങ്കിൽ മാനേജരായോ രേഖപ്പെടുത്തിയിരിക്കണം.

തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ, നിശ്ചിത സമയപരിധിക്കുള്ളിൽ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിബന്ധനകൾ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Chamber of Commerce and Industry elections on November 23
Next Story