ഒമാൻ ചേംബർ അംഗത്വം: അബ്ദുല്ലത്വീഫ് ഉപ്പളക്ക് സംസ്ഥാന മുസ്ലീം ലീഗിന്റെ ആദരം
text_fieldsമുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ അനുമോദന പത്രം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അബ്ദുല്ലത്തീഫ് ഉപ്പളക്ക് കൈമാറുന്നു
മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച അബ്ദുല്ലതീഫ് ഉപ്പളയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ അനുമോദന പത്രം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കൈമാറി. മസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റും ബദർ അൽ സമ ഡയറക്ടറും കൂടിയായ പി.എ. മുഹമ്മദ്, മസ്കത്ത് കെ.എം.സി.സി ഹരിത സാന്ത്വനം ചെയർമാൻ മുജീബ് കടലുണ്ടി, കെ.എം.സി.സി നേതാക്കളായ റഫീഖ് ശ്രീകണ്ഠപുരം, മുഹമ്മദ് വാണിമേൽ, ഗഫൂർ താമരശ്ശേരി, നജീബ് കുനിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഒമാനിലെ ഏറ്റവും വലിയ ആതുരാലയ ശൃംഖലയായ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടറും ഇന്ത്യക്കകത്തും വിവിധ ഗൾഫ് നാടുകളിലുമുള്ള വ്യവസായ സംരംഭങ്ങളുടെ ഉടമയുമായ അബ്ദുൽ ലത്വീഫ് ഉപ്പള ഒമാനിലെ ജീവകാരുണ്യ, സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമാണ്.
ഒമാനിൽ ഇത് ആദ്യമായാണ് വിദേശികൾക്ക് ചേംബർ ഓഫ് കോമേഴ്സ് പോലുള്ള സർക്കാർ മന്ത്രാലയത്തിലേക്ക് പ്രാതിനിധ്യം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

