Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ചേംബർ തെരഞ്ഞെടുപ്പ്; ശൈഖ് ഫൈസൽ അൽ റവാസും അബ്ദുൽ ലത്തീഫ് ഉപ്പളയും രണ്ടാമൂഴത്തിന്

text_fields
bookmark_border
108 സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ട് ഒ.സി.സി.ഐ
ഒമാൻ ചേംബർ തെരഞ്ഞെടുപ്പ്; ശൈഖ് ഫൈസൽ അൽ റവാസും അബ്ദുൽ ലത്തീഫ് ഉപ്പളയും രണ്ടാമൂഴത്തിന്
cancel
camera_alt

ശൈ​ഖ് ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ല്ല അ​ൽ റ​വാ​സ്, അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള 

മസ്‌കത്ത്: ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പുതിയ ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിലവിലെ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് വീണ്ടും മത്സരിക്കുന്നു. നവംബർ 23ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 108 പേരുടെ പ്രാഥമിക പട്ടിക ചേംബർ പുറത്തുവിട്ടു. 2026–2030 കാലയളവിലേക്കാണ് പുതിയ ബോർഡിനെ തെരഞ്ഞെടുക്കുന്നത്. മസ്‌കത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിഭാഗത്തിൽ പത്ത് സ്ഥാനാർഥികളുണ്ട്. നിലവിലെ ബോർഡ് അംഗം ഡോ. സിഹാം അൽ ഹാർത്തി, യുനൈറ്റഡ് സെക്യൂരിറ്റീസ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ അഹമ്മദ് സൽമാൻ എന്നിവരും മത്സരരംഗത്തുണ്ട്.

എം.എച്ച്.ഡി ഐ.ടി.ഐ.സി.എസ് ചെയർപേഴ്സൻ അരീജ് മുഹ്സിൻ ഹൈദർ ദർവിഷ് മസ്‌കത്ത് ഗവർണറേറ്റിൽനിന്ന് മത്സരിക്കുന്ന 15 പേരിൽ ഉൾപ്പെടുന്നു. ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള വിദേശ നിക്ഷേപക പ്രതിനിധി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നുണ്ട്. 21 അംഗ ദേശീയ ഡയറക്ടർ ബോർഡിൽ മസ്‌കത്തിൽനിന്നുള്ള അഞ്ച് പ്രതിനിധികളും പത്ത് ഗവർണറേറ്റ് ശാഖാ ചെയർമാൻമാരും ലിസ്റ്റ് ചെയ്ത കമ്പനികളുടെ അഞ്ച് പ്രതിനിധികളും വിദേശ നിക്ഷേപകരുടെ ഒരു പ്രതിനിധിയുമാണുണ്ടാകുക.11 ഗവർണറേറ്റുകളിൽനിന്നായി 96 പേരാണ് മത്സരിക്കുന്നത്. മസ്‌കത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. തെക്കൻ ശർഖിയയിൽ 11 പേരും വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിൽ പത്ത് പേർ വീതവുമുണ്ട്. പുതിയ ചെയർമാനെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏഴു ദിവസത്തിനകം ചേരുന്ന ആദ്യ യോഗത്തിൽ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman Chamber Election
Next Story