സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം; സ്നേഹവിരുന്നൂട്ടി പ്രഥമ വനിത
text_fieldsഅസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്നാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി പ്രഥമ വനിതയും സുൽത്താന്റെ പത്നിയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി സ്നേഹവിരുന്ന് നൽകി. വ്യാഴാഴ്ച അൽ ബറക കൊട്ടാരത്തിലായിരുന്നു പ്രമുഖർക്ക് സ്വീകരണം നൽകിയത്.
രാജകുടുംബാംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, മജ്ലിസ് ശൂറ അംഗങ്ങൾ, വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ, മുതിർന്ന സൈനിക നേതാക്കൾ, സുൽത്താനേറ്റിലെ നയതന്ത്ര ദൗത്യങ്ങളുടെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും മേധാവികൾ, പ്രമുഖ വനിതകൾ തുടങ്ങിയവരായിരുന്നു പരിപാടിയിൽ സംബന്ധിച്ചത്. അതിഥികൾക്ക് നന്ദി പറഞ്ഞ അവർ ആശംസ അറിയിക്കുകയും ചെയ്തു.

