Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ സി.ബി.എസ്.ഇ...

ഒമാൻ സി.ബി.എസ്.ഇ ക്ലസ്റ്റർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം

text_fields
bookmark_border
oman
cancel

മുസന്ന: ഇന്ത്യൻ സ്കൂൾ മുലദ്ദ ആതിഥേയത്വം വഹിച്ച സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് (ബോയ്സ്) സമാപനം. അഞ്ച് ദിവസം നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ അണ്ടർ-14, അണ്ടർ-17, അണ്ടർ-19 വിഭാഗങ്ങളിലായി നടന്ന മൂന്ന് ഫൈനലുകൾ ആവേശകരമായി അരങ്ങേറി. ഒമാനിലെ 15 സ്കൂളുകളിൽ നിന്നായി 38 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

അവസാന ദിനത്തിലെ മത്സരങ്ങൾക്ക് വൈകിട്ട് നാലിന് അണ്ടർ-14 ഫൈനലോടെയാണ് തുടക്കമായത്. ഇന്ത്യൻ സ്കൂൾ ദാർസൈത്തും ഇന്ത്യൻ സ്കൂൾ സലാലയും ഏറ്റുമുട്ടിയ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ സലാല അണ്ടർ-14 ചാമ്പ്യന്മാരായി.

അണ്ടർ 19 വിഭാഗം ചാമ്പ്യന്മാരായ ഇന്ത്യൻ സ്കൂൾ മസ്കത്ത്

ആതിഥേയരായ ഇന്ത്യൻ സ്കൂൾ മുലദയും ഇന്ത്യൻ സ്കൂൾ ഗുബ്രയും തമ്മിൽ നടന്ന അണ്ടർ-17 ഫൈനലിൽ ഇന്ത്യൻ സ്കൂൾ ഗുബ്ര അണ്ടർ-17 കിരീടം സ്വന്തമാക്കി. അണ്ടർ-19 ഫൈനലിൽ ഇന്ത്യൻ സ്കൂൾ സീബിനെ തോൽപിച്ച് ഇന്ത്യൻ സ്കൂൾ മസ്കത്ത് ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

അണ്ടർ-14 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ബൗഷറിലെ സപ്തം മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്കൂൾ സലാലയിലെ മുഹമ്മദ് നസീം മുനാസ് മികച്ച ഗോൾകീപ്പർ പുരസ്കാരം നേടി.

അണ്ടർ-17 വിഭാഗം ചാമ്പ്യന്മാരായ ഇന്ത്യൻ സ്കൂൾ ഗുബ്ര

അണ്ടർ-17 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ ആഹിർ ഷാദ് മികച്ച കളിക്കാരനായപ്പോൾ, അതേ സ്കൂളിലെ ഹ്രിവ്തിക് എസ്. മികച്ച ഗോൾകീപ്പറായി.

അണ്ടർ-19 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ നിസ്വയിലെ മുഹമ്മദ് തൈഹ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്കൂൾ അൽ സീബിലെ എം.ഡി. ഷാദിൻ മികച്ച ഗോൾകീപ്പർ പുരസ്കാരം നേടി.

മത്സരങ്ങളിലുടനീളം മികച്ച സേവനം നൽകിയ ഏഴ് ഒമാനി ദേശീയ റഫറിമാരെയും ചടങ്ങിൽ മുഖ്യാതിഥി ഉപഹാരങ്ങൾ നൽകി ആദരിച്ചു.

സമാപനച്ചടങ്ങിലും സമ്മാനദാന ചടങ്ങിലും ഇന്ത്യൻ സ്കൂൾസ് ബോർഡിൽ ഇന്ത്യൻ സ്കൂൾ മുലദയുടെ ഡയറക്ടർ ഇൻ-ചാർജായ നിധീഷ് കുമാർ മുഖ്യാതിഥിയായി.

അണ്ടർ-14 വിഭാഗം ചാമ്പ്യന്മാരായ ഇന്ത്യൻ സ്കൂൾ സലാല

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം. ടി. മുസ്തഫ, കൺവീനറും അക്കാദമിക് സബ് കമ്മിറ്റി ചെയർപേഴ്സണുമായ ആഷിഫ അസീഫ്, ട്രഷറർ ഡോ. അജീബ് പാലക്കൽ, സ്പോർട്സ് ആൻഡ് കോ-സ്കോളാസ്റ്റിക് കമ്മിറ്റി ചെയർപേഴ്സൺ ഷമീർ അഹമ്മദ്, ഇന്ത്യൻ സ്കൂൾ സീബ് പ്രിൻസിപ്പ റാണ ശങ്കരം സിംഗ്, ഇന്ത്യൻ സ്കൂൾ മുലദ പ്രിൻസിപ്പൽ ഡോ. നയർ ഇക്ബാൽ, വൈസ് പ്രിൻസിപ്പൽ അനിത റോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, കോർഡിനേറ്റർമാർ, വകുപ്പ് മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, വിവിധ സ്കൂളുകളുടെ പ്രതിനിധികൾ, മത്സര ഉദ്യോഗസ്ഥർ, റഫറിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ജോസഫ് ആന്റണി ചാമ്പ്യൻഷിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം. ടി. മുസ്തഫ, മുഖ്യാതിഥിക്ക് ഉപഹാരം സമ്മാനിച്ചു.

ഡെപ്യൂട്ടി ഹെഡ് ഗേൾ മിസ് സാറ ജീവൻ വർഗീസ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEindian school omanfootball championshipOman
News Summary - Oman CBSE Football Championship Ends
Next Story