ഒമാൻ സി.ബി.എസ്.ഇ ക്ലസ്റ്റർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് സമാപനം
text_fieldsമുസന്ന: ഇന്ത്യൻ സ്കൂൾ മുലദ്ദ ആതിഥേയത്വം വഹിച്ച സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് (ബോയ്സ്) സമാപനം. അഞ്ച് ദിവസം നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ അണ്ടർ-14, അണ്ടർ-17, അണ്ടർ-19 വിഭാഗങ്ങളിലായി നടന്ന മൂന്ന് ഫൈനലുകൾ ആവേശകരമായി അരങ്ങേറി. ഒമാനിലെ 15 സ്കൂളുകളിൽ നിന്നായി 38 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
അവസാന ദിനത്തിലെ മത്സരങ്ങൾക്ക് വൈകിട്ട് നാലിന് അണ്ടർ-14 ഫൈനലോടെയാണ് തുടക്കമായത്. ഇന്ത്യൻ സ്കൂൾ ദാർസൈത്തും ഇന്ത്യൻ സ്കൂൾ സലാലയും ഏറ്റുമുട്ടിയ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ സലാല അണ്ടർ-14 ചാമ്പ്യന്മാരായി. ആതിഥേയരായ ഇന്ത്യൻ സ്കൂൾ മുലദയും ഇന്ത്യൻ സ്കൂൾ ഗുബ്രയും തമ്മിൽ നടന്ന അണ്ടർ-17 ഫൈനലിൽ ഇന്ത്യൻ സ്കൂൾ ഗുബ്ര അണ്ടർ-17 കിരീടം സ്വന്തമാക്കി. അണ്ടർ-19 ഫൈനലിൽ ഇന്ത്യൻ സ്കൂൾ സീബിനെ തോൽപിച്ച് ഇന്ത്യൻ സ്കൂൾ മസ്കത്ത് ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
അണ്ടർ-14 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ബൗഷറിലെ സപ്തം മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്കൂൾ സലാലയിലെ മുഹമ്മദ് നസീം മുനാസ് മികച്ച ഗോൾകീപ്പർ പുരസ്കാരം നേടി. അണ്ടർ-17 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ ആഹിർ ഷാദ് മികച്ച കളിക്കാരനായപ്പോൾ, അതേ സ്കൂളിലെ ഹൃത്വികക് എസ്. മികച്ച ഗോൾകീപ്പറായി.
അണ്ടർ-19 വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ നിസ്വയിലെ മുഹമ്മദ് തൈഹ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്കൂൾ അൽ സീബിലെ എം.ഡി. ഷാദിൻ മികച്ച ഗോൾകീപ്പർ പുരസ്കാരം നേടി. റഫറിമാരെയും ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ സ്കൂൾസ് ബോർഡംഗം നിധീഷ് കുമാർ മുഖ്യാതിഥിയായി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം. ടി. മുസ്തഫ, കൺവീനറും അക്കാദമിക് സബ് കമ്മിറ്റി ചെയർപേഴ്സണുമായ ആഷിഫ അസീഫ്, ട്രഷറർ ഡോ. അജീബ് പാലക്കൽ, സ്പോർട്സ് ആൻഡ് കോ-സ്കോളാസ്റ്റിക് കമ്മിറ്റി ചെയർപേഴ്സൺ ഷമീർ അഹമ്മദ്, ഇന്ത്യൻ സ്കൂൾ സീബ് പ്രിൻസിപ്പ റാണ ശങ്കരം സിംഗ്, ഇന്ത്യൻ സ്കൂൾ മുലദ പ്രിൻസിപ്പൽ ഡോ. നയർ ഇക്ബാൽ, വൈസ് പ്രിൻസിപ്പൽ അനിത റോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ജോസഫ് ആന്റണി ,ഡെപ്യൂട്ടി ഹെഡ് ഗേൾ മിസ് സാറ ജീവൻ വർഗീസ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

