Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ വാഹനാപകടം: തൃശൂർ സ്വദേശി മരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്നു പേർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മരിച്ച മറ്റ് രണ്ടുപേർ പാക്കിസ്താൻ സ്വദേശികളാണ്.
മസ്കത്തിൽ നിന്ന് ഏകദേശം അഞ്ഞൂറിലധികം കിലോമീറ്റർ ദൂരെ ഹൈമക്കടുത്ത മുഹൈസിനയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മസ്കത്തിനടുത്ത വാദി കബീറിൽ അലൂമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തി വരുകയായിരുന്നു പ്രദീപും സഹപ്രവർത്തകരും. ജോലി ആവശ്യാർഥം പോകവേയാണ് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
