Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക കാ​ൻ​സ​ർ...

ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണ​വു​മാ​യി ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ.

text_fields
bookmark_border
ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണ​വു​മാ​യി ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ.
cancel

മ​സ്ക​ത്ത്: ലോ​ക കാ​ൻ​സ​ർ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ (ഒ.​സി.​എ) പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കാ​ൻ​സ​ർ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക, മു​ൻ​ക​രു​ത​ലി​ന്റെ​യും നേ​ര​ത്തേ രോ​ഗ​നി​ർ​ണ​യ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം പ്ര​ച​രി​പ്പി​ക്കു​ക, രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും മാ​ന​സി​ക -സാ​മൂ​ഹി​ക പി​ന്തു​ണ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ സെ​ഷ​നു​ക​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

കാ​ൻ​സ​ർ പ്ര​തി​രോ​ധം, ചി​കി​ത്സാ​രം​ഗ​ത്തെ പു​തി​യ പു​രോ​ഗ​തി​ക​ൾ, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്ത​ത്. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണം സ​മൂ​ഹ​ത്തി​ൽ കാ​ൻ​സ​റി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​വാ​ഹി​ദ് അ​ലി അ​ൽ ഖ​റൂ​സി പ​റ​ഞ്ഞു.

കാ​ൻ​സ​ർ ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പ​രി​ച​ര​ണം ന​ൽ​കു​ന്ന പ്ര​മു​ഖ മാ​ന​വി​ക സം​രം​ഭ​മാ​യ ദാ​ർ അ​ൽ ഹ​നാ​ൻ സ്ഥാ​പി​ത​മാ​യ​തി​ന്റെ 15-ാം വാ​ർ​ഷി​ക​ത്തോ​ടൊ​പ്പ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ കാ​ൻ​സ​ർ ദി​നാ​ച​ര​ണം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

താ​മ​സം, ചി​കി​ത്സ, ഗ​താ​ഗ​തം, കു​ടും​ബ​പ​രി​ച​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സ​മ​ഗ്ര സേ​വ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​റ​പ്പാ​ക്കാ​ൻ സ​മൂ​ഹ​ത്തി​ന്റെ ശ​ക്ത​മാ​യ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​ൻ​സ​ർ ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ മു​ഖ​ങ്ങ​ളി​ൽ വീ​ണ്ടും പു​ഞ്ചി​രി വി​രി​യി​ക്കാ​ൻ സ​മൂ​ഹം കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancercelebrateworld cancer dayAssociation meet
News Summary - Oman Cancer Association celebrates World Cancer Day.
Next Story