സിറിയക്കെതിരായ ആക്രമണത്തിൽ അന്താരാഷ്ട്ര നടപടിവേണം -ഒമാൻ
text_fieldsമസ്കത്ത്: സിറിയക്കെതിരായ ഇസ്രായേലി ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. സിറിയയുടെ ദേശീയ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണിതെന്ന് വിദേശകാര്യ മന്ത്രാലയയം പ്രസ്താവനയിൽ പറഞ്ഞു. പരമാധികാര രാഷ്ട്രങ്ങളുടെ പ്രാദേശിക സമഗ്രതയെ ലക്ഷ്യമാക്കിയുള്ള ഏതാക്രമണത്തിനും എതിരാണെന്ന ഒമാന്റെ ഉറച്ച നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
അധിനിവേശ സിറിയൻ പ്രദേശങ്ങളിൽനിന്ന് ഇസ്രായേലിന്റെ പൂർണമായ പിൻവാങ്ങൽ ഉറപ്പാക്കുന്നതിനും സിറിയയിൽ സ്ഥിരത പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്ന യു.എൻ പ്രമേയം 2254 അനുസരിച്ച് സമഗ്രമായ രാഷ്ട്രീയ പരിഹാരം നടപ്പാക്കുന്നതിനുള്ള നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് യു.എൻ സുരക്ഷാ കൗൺസിലിനോട് ഒമാൻ ആവശ്യപ്പെട്ടു. ആവശ്യമായ മാനുഷികസഹായം നൽകുന്നതിലൂടെ സാധാരണക്കാരെ സംരക്ഷിച്ച് ദുരിതങ്ങൾ ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തീവ്രമാക്കണമെന്നും ഒമാൻ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

