ഒമാനിലെ വ്യവസായ പ്രമുഖൻ ശൈഖ് കനക്സി ഖിംജി നിര്യാതനായി
text_fieldsകനക്സി ഖിംജി
മസ്കത്ത്: ഒമാനിലെ മുതിർന്ന വ്യവസായിയും ഖിംജി ഗ്രൂപ് ഒാഫ് കമ്പനീസ് ഡയറക്ടർ ബോർഡ് ചെയർമാനുമായിരുന്ന ശൈഖ് കനക്സി ഗോകൽദാസ് ഖിംജി നിര്യാതനായി. ഗുജറാത്ത് സ്വദേശിയായ ഇദ്ദേഹത്തിന് 85 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചത്.
1936ൽ മസ്കത്തിലാണ് കനക്സി ഖിംജി ജനിച്ചത്. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1970ലാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള കുടുംബ ബിസിനസിെൻറ നേതൃസ്ഥാനം ഏറ്റെടുത്തത്. കനക്സി ഖിംജിയുടെ നേതൃത്വത്തിൽ ഖിംജി ഗ്രൂപ് ബിസിനസ് വൈവിധ്യവത്കരണത്തിെൻറ വഴിയിലേക്ക് തിരിയുകയും ഒമാനിലെ മുൻനിര ബിസിനസ് ഗ്രൂപ് എന്ന സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. രാജ്യത്തിെൻറ വളർച്ചക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് കനക്സി ഖിംജിക്ക് ഒമാൻ പൗരത്വവും ശൈഖ് പദവിയും നൽകിയിരുന്നു.
ഇന്ത്യൻ സമൂഹത്തിെൻറ ഉന്നമനത്തിനും ശ്രദ്ധേയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂളായ മസ്കത്ത് ഇന്ത്യൻ സ്കൂളിെൻറ സ്ഥാപകനും ആദ്യ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

