Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ–ബ്രൂണെ ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

text_fields
bookmark_border
ഒമാൻ–ബ്രൂണെ ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്
cancel

മസ്കത്ത്: ഒമാനും ബ്രൂണെയും തമ്മിലുള്ള 42 വർഷത്തെ നയതന്ത്രബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്താൻ നീക്കം. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ബ്രൂണെ സന്ദർശനത്തിന്റെ ഭാഗമായി ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.1984 മാർച്ച് 24നാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചത്. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി സഹകരണമുണ്ട്.വിമാന സർവീസുകൾ മെച്ചപ്പെടുത്തൽ,

നയതന്ത്ര-പ്രത്യേക-സർവീസ് പാസ്‌പോർട്ട് ഉടമകൾക്കുള്ള വിസ ഇളവ്, ഇരട്ട നികുതി ഒഴിവാക്കൽ, സാമ്പത്തിക ആസൂത്രണം, കൃഷി, മത്സ്യബന്ധനം, ഭക്ഷ്യസുരക്ഷ, തൊഴിൽ പരിശീലനം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾക്കും ധാരണാപത്രങ്ങൾക്കും സന്ദർശനത്തിൽ വഴിയൊരുങ്ങും.

ഒമാൻ–ബ്രൂണെ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ മൂലധനം 20 കോടി ഡോളറാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, വ്യവസായം, ജലശുദ്ധീകരണം, വിമാന ലീസിങ് തുടങ്ങിയ മേഖലകളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും നിലവിലുള്ള ബന്ധങ്ങളെ പ്രായോഗികമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman-Brunei Ties Set for Strategic Partnership
Next Story